എന്തായിരുന്നു ആ പെട്ടിയില്‍! പതിനഞ്ച് വര്‍ഷം മുമ്പ് സഹപ്രവര്‍ത്തകന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സ്യൂട്ട്‌കേസുകളുമായി യുവതി കോട്ടയത്ത്; ഗള്‍ഫില്‍ നിന്നെത്തിയ യുവതി പെട്ടി തുറന്നപ്പോള്‍ ഞെട്ടിയെന്ന്

ക​​​ണ്ണൂ​​​ർ: സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് സൂ​​​ക്ഷി​​​ക്കാ​​​ൻ ഏ​​​ൽ​​​പ്പി​​​ച്ച സ്യൂ​​​ട്ട് കെ​​​യ്സു​​​ക​​​ൾ ഉ​​ട​​ൻ തി​​രി​​കെ കൊ​​ടു​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ യു​​വ​​തി​​യും ക​​ണ്ണൂ​​ർ പോ​​ലീ​​സും. ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ചാ​​ൾ​​സി​​നെ​​ക്കു​​റി​​ച്ച് യു​​വ​​തി കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യ​​തോ​​ടെ പോ​​ലീ​​സി​​നു ചാ​​ൾ​​സി​​ന്‍റെ പി​​താ​​വി​​നെ ക​​ണ്ടെ​​ത്താ​​നാ​​യി. കോ​​ട്ട​​യ​​ത്താ​​ണു ചാ​​ൾ​​സി​​ന്‍റെ പി​​താ​​വ് ജോ​​സ​​ഫ് താ​​മ​​സി​​ക്കു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി.

അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല​​യു​​ള്ള ക​​​ണ്ണൂ​​​ർ ടൗ​​ൺ സ്റ്റേ​​ഷ​​നി​​ലെ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ.​​​എ​​​ൻ. സ​​​ഞ്ജ​​​യ​​ന്‍റെ​​യും സം​​ഘ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ചാ​​ൾ​​സി​​ന്‍റെ മേ​​ൽ​​വി​​ലാ​​സം ക​​ണ്ടെ​​ത്തി​​യ​​ത് സി​​നി​​മാ​​ക്ക​​ഥ​​യെ വെ​​ല്ലു​​ന്ന രീ​​തി​​യി​​ലാ​​ണ്. കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്നു ബി​​എ സോ​​ഷ്യോ​​ള​​ജി​​യി​​ൽ ചാ​​ൾ​​സ് ബി​​രു​​ദം നേ​​ടി​​യ​​താ​​യു​​ള്ള യു​​വ​​തി​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലാ​​ണ് പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക് ന​​യി​​ച്ച​​ത്.

ക​​ണ്ണൂ​​ർ ടൗ​​ൺ അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ ഷൈ​​ജു കോ​​ഴി​​ക്കോ​​ടു​​കാ​​ര​​നാ​​യ​​തുകൊ​​ണ്ട് കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നു ചാ​​ൾ​​സി​​ന്‍റെ മേ​​ൽ​​വി​​ലാ​​സം ത​​പ്പി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു പോ​​ലീ​​സ്. കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഷൈ​​ജു​​വി​​ന്‍റെ ചി​​ല സു​​ഹൃ​​ത്തു​​ക്ക​​ളും ക​​ണ്ണൂ​​ർ ടൗ​​ൺ പോ​​ലീ​​സി​​ൽ ഉ​​ള്ള​​വ​​രു​​ടെ ചി​​ല സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ർ​​ന്ന് ഇ​​തി​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ‌​​ടെ ചാ​​ൾ​​സി​​ന്‍റെ മേ​​ൽ​​വി​​ലാ​​സം ല​​ഭി​​ച്ചു.

ഏ​​ക​​ദേ​​ശം 40,000 ആ​​ളു​​ക​​ളു​​ടെ മേ​​ൽ​​വി​​ലാ​​സം പ​​രി​​ശോ​​ധി​​ച്ച​​തി​​ൽ​​നി​​ന്നാ​​ണു ചാ​​ൾ​​സി​​ന്‍റെ മേ​​ൽ​​വി​​ലാ​​സം ല​​ഭി​​ച്ച​​ത്. ക​​ണ്ണൂ​​ർ കേ​​ള​​ക​​ത്താ​​ണ് ചാ​​ൾ​​സ് താ​​മ​​സി​​ക്കു​​ന്ന​​തെ​​ന്ന് മേ​​ൽ​​വി​​ലാ​​സ​​ത്തി​​ൽ​​നി​​ന്ന് അ​​റി​​ഞ്ഞ പോ​​ലീ​​സ് കേ​​ള​​കം പോ​​ലീ​​സി​​ന് വി​​വ​​രം കൈ​​മാ​​റി​​യെ​​ങ്കി​​ലും നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. കേ​​ള​​ക​​ത്തു നി​​ന്ന് ഏ​​ഴു​​വ​​ർ​​ഷം മു​​ന്പ് ഇ​​വ​​ർ പോ​​യ​​താ​​യി പോ​​ലീ​​സി​​ന് വി​​വ​​രം ല​​ഭി​​ച്ചു.

എ​​ന്നാ​​ൽ പ്ര​​തീ​​ക്ഷ കൈ​​വി​​ടാ​​തെ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ.​​​എ​​​ൻ. സ​​​ഞ്ജ​​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ർ​​ന്നു. ചാ​​ൾ​​സി​​ന്‍റെ പി​​താ​​വ് ജോ​​സ​​ഫ് പോ​​സ്റ്റ്മാ​​സ്റ്റ​​റാ​​യി​​രു​​ന്നു എ​​ന്ന യു​​വ​​തി​​യു​​ടെ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു അ​​ടു​​ത്ത അ​​ന്വേ​​ഷ​​ണം. പോ​​സ്റ്റ​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടെ​​ങ്കി​​ലും വി​​വ​​ര​​ങ്ങ​​ൾ ഒ​​ന്നും ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. പോ​​സ്റ്റ്മാ​​സ്റ്റ​​ർ​​മാ​​ർ​​ക്ക് സം​​ഘ​​ട​​ന ഒ​​ന്നും ഇ​​ല്ലാ​​ത്ത​​തും അ​​ന്വേ​​ഷ​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി.

പി​​ന്നീ​​ട് കേ​​ന്ദ്ര ഗ​​വ. ജീ​​വ​​ന​​ക്കാ​​രു​​ടെ സം​​ഘ​​ട​​ന​​യാ​​യ പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ചാ​​ൾ​​സി​​ന്‍റെ പി​​താ​​വി​​നെ​​ക്കു​​റി​​ച്ച് വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ജോ​​സ​​ഫി​​നു പ്രാ​​യാ​​ധി​​ക്യം​​മൂ​​ലം ഫോ​​ണി​​ലൂ​​ടെ സം​​സാ​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ൽ പോ​​ലീ​​സ് സം​​ഘം കോ​​ട്ട​​യ​​ത്തേ​​ക്കു തി​​രി​​ച്ചി​​ട്ടു​​ണ്ട്. ചാ​​ൾ​​സ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ താ​​മ​​സി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു പോ​​ലീ​​സി​​ന് ഒ​​ടു​​വി​​ൽ ല​​ഭി​​ച്ച വി​​വ​​രം. കോ​​ട്ട​​യം പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​വും ക​​ണ്ണൂ​​ർ പോ​​ലീ​​സ് തേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​തോ​​ടെ യു​​വ​​തി സ്യൂ​​ട്ട്‌​​കേ​​സു​​ക​​ളു​​മാ​​യി കോ​​ട്ട​​യ​​ത്തേ​​ക്ക് തി​​രി​​ച്ചി​​ട്ടു​​ണ്ട്.

15 വ​​​ർ​​​ഷം മു​​​ന്പ് എ​​​റ​​​ണാ​​​കു​​​ളം ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ ഒ​​​രു ക​​​ന്പ​​​നി​​​യി​​​ൽ ജോ​​​ലി​​ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രാ​​​ണു യു​​വ​​തി​​യും ചാ​​ൾ​​സും. ഇ​​​ട​​​യ്ക്ക് ഒ​​​രു​​ദി​​​വ​​​സം ദീ​​​ർ​​​ഘ​​​യാ​​​ത്ര ഉ​​​ണ്ടെ​​​ന്നു​​​പ​​​റ​​​ഞ്ഞ് സു​​​ഹൃ​​​ത്ത് ര​​​ണ്ടു സ്യൂ​​​ട്ട്കെ​​​യ്സു​​​ക​​​ൾ ഏ​​​ൽ​​പ്പി​​​ച്ച് എ​​​ങ്ങോ​​​ട്ടോ​ പോ​​​യി.

മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​ദ്ദേ​​ഹം തി​​​രി​​​ച്ചു​​​വ​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് യു​​​വ​​​തി ത​​​ഞ്ചാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​യെ വി​​​വാ​​​ഹം​​ചെ​​​യ്തു ഗ​​​ൾ​​​ഫി​​​ലേ​​ക്കു താ​​​മ​​​സം മാ​​​റ്റി. സ്യൂ​​​ട്ട്കെ​​​യ്സി​​​ന്‍റെ കാ​​​ര്യ​​​വും മ​​​റ​​​ന്നു. 15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ​​മാ​​​സം എ​​​റ​​​ണാ​​​കു​​​ള​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ യു​​​വ​​​തി​​​യു​​​ടെ ക​​​ണ്ണി​​​ൽ യാ​​​ദൃ​​​ശ്ചി​​​ക​​​മാ​​​യി അ​​​ന്ന​​​ത്തെ ആ ​​​സ്യൂ​​​ട്ട്കെ​​​യ്സു​​​ക​​​ൾ പെ​​​ട്ടു. കൗ​​​തു​​​ക​​​ത്തോ​​ടെ അ​​​ത് തു​​​റ​​​ന്നു​​​നോ​​​ക്കി. സം​​​ഗ​​​തി അ​​​ത്ര നി​​​സാ​​​ര​​​മ​​​ല്ല. അ​​​തോ​​​ടെ സ്യൂ​​​ട്ട്കെ​​​യ്സു​​​ക​​​ൾ എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും സു​​​ഹൃ​​​ത്തി​​​നെ ക​​​ണ്ടെ​​​ത്തി തി​​​രി​​​കെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചു.

സു​​​ഹൃ​​​ത്തി​​​നെ ഒ​​​രു​​പാ​​​ട് തെ​​​ര​​​ഞ്ഞി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​ടു​​​വി​​​ൽ യു​​​വ​​​തി പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

Related posts