ആണ്‍കുട്ടിയായി ജീവിക്കാനാണ് ആഗ്രഹം! പുരുഷനായി ചമഞ്ഞ് രണ്ടു വിവാഹം ചെയ്ത യുവതി അറസ്റ്റില്‍; പെണ്‍കുട്ടികളെ വലയിലാക്കാന്‍ യുവത് ചെയ്തത് ഇങ്ങനെ…

നൈനിറ്റാൾ: പുരുഷനായി വേഷം മാറി രണ്ടു പേരെ വിവാഹം ചെയ്ത യുവതി അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കൃഷ്ണ സെൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്നിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ധംപൂർ സ്വദേശിനിയാണ് ഇവർ. പുരുഷനാണെന്നും പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.

2013 മുതലാണ് യുവതി കൃഷ്ണ സെൻ എന്ന പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. പുരുഷൻമാരെപ്പോലെ വേഷം കെട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്യും. പിന്നീട് നിരവധി യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷമാണ് വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്യലിൽ ചെറുപ്പം മുതൽ ആണ്‍കുട്ടിയായി ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് സ്വീറ്റി സെൻ മൊഴി നൽകി.

Related posts