ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി.

ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്.

അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ.

‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി.

അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’.

വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി.

അതോടെ ചടങ്ങുകള്‍ തീര്‍ന്നു. ഭര്‍ത്താവെന്ന നിലയില്‍ രണ്ടാഴ്ച ഷെബ വലിയ പ്രശ്‌നക്കാരനായിരുന്നു എന്നാണ് അമാന്‍ഡ പറയുന്നത്.

പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അവളും ഞാനും സന്തോഷത്തിലാണ്.

വിവാഹം നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് അറിയാമെങ്കിലും കഴിയുന്നത്ര നാള്‍ ഷെബയോടൊപ്പം ജീവിക്കാനാണ് അമാന്‍ഡയുടെ തീരുമാനം.

Related posts

Leave a Comment