മകനെ കാണാതായി, വീട്ടില്‍ പോകണം! ബാംഗളൂരില്‍നിന്ന് വീട്ടുവേലക്കാരി അടിച്ചുമാറ്റിയത് 700ഡോളറും 30പൗണ്ടും ഒന്നേകാല്‍ പവനും; 41കാരി മുണ്ടക്കയത്ത് അറസ്റ്റില്‍

കോ​ട്ട​യം: ബാംഗളൂരിൽ മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ടി​ച്ചു മാ​റ്റി​യ 700 ഡോ​ള​റും 30 പൗണ്ടും ഒ​ന്നേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ​വു​മാ​യി വേലക്കാരി പി​ടി​യി​ൽ. ഇ​ന്നു പു​ല​ർ​ച്ചെ മു​ണ്ട​ക്ക​യ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പോ​ലീ​സ് പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബാം​ഗളൂരിൽനി​ന്ന് കാ​ണാ​താ​യ ഡോ​ള​റും പൗണ്ടും സ്വ​ർ​ണാ​ഭ​ര​ണ​വും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ അ​ർ​ധരാ​ത്രി​യി​ൽ ബാം​ഗളൂരിൽനി​ന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ൽ ല​ഭി​ച്ച ഒ​രു ഫോ​ണ്‍ കോ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

മു​ണ്ട​ക്ക​യം പാറത്തോട് വേങ്ങന്താനം ഒളത്താമാക്കൽ സുരേഷിന്‌റെ ഭാര്യ ഷീല(41) ആണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ അ​ഞ്ചു ദി​വ​സം മ​ൻ​പാ​ണ് ബാം​ഗളൂർ മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. ഒ​രു ഏ​ജ​ൻ​സി മു​ഖേ​ന​യാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ​ത്. മ​ക​നെ കാ​ണാ​താ​യെ​ന്നും അ​ത്യാ​വ​ശ്യ​മാ​യി വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നും ഇ​ന്ന​ലെ ഇവ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത​നു​സ​രി​ച്ച് വീ​ട്ടു​കാ​ർ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​വ​ർ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു. രാ​ത്രി 8.30ന് ​ഇ​വ​ർ ബാം​ഗളൂരിലെ വ​ടി​വ​ള എ​ന്ന സ്ഥ​ല​ത്തുനി​ന്ന് ബ​സി​ൽ ക​യ​റി. വേ​ല​ക്കാ​രി പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് 700 ഡോ​ള​റും 30പൗണ്ടും കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ത​ലേ ദി​വ​സം കു​ട്ടി​യു​ടെ ഒ​ന്നേ കാ​ൽ പ​വ​ൻ മാ​ല​യും കാ​ണാ​താ​യി​രു​ന്നു. ഇ​തോ​ടെ വേ​ല​ക്കാ​രി അ​ടി​ച്ചു മാ​റ്റി​യ​താ​ണോ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. ഉ​ട​ൻ ത​ന്നെ ബാം​ഗളൂരിലെ വീ​ട്ട​മ്മ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. വേ​ല​ക്കാ​രി​യെ സം​ശ​യ​മു​ണ്ടെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഫോ​ണ്‍​കോ​ൾ.

ഇ​ന്നു രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ബ​സ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് അ​വി​ടെ കാ​ത്തു നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 700 ഡോ​ള​റും കാ​ണാ​താ​യ ഒ​ന്നേ​കാ​ൽ പ​വ​ൻ ആ​ഭ​ര​ണ​വും ക​ണ്ടു​കി​ട്ടി.

ത​ലേ ദി​വ​സം കാ​ണാ​താ​യ കു​ട്ടി​യു​ടെ ആ​ഭ​ര​ണം തെ​ര​യാ​ൻ വേ​ല​ക്കാ​രി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വേ​ല​ക്കാ​രി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു. മു​ൻ​പ് പ​ല സ്ഥ​ല​ത്തും ജോ​ലി​ക്കു നി​ന്നി​ട്ടു​ള്ള ഇ​വ​ർ അ​വി​ടെ​യും സ​മാ​ന​മാ​യ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

ബാംഗളൂരി​ലെ വീ​ട്ട​മ്മ ഇ ​മെ​യി​ൽ ആ​യി പ​രാ​തി കോ​ട്ട​യം ജി​ല്ലാ പോ​ലീ​സി​ന് അ​യ​ച്ചി​ട്ടു​ണ്ട്. മു​ണ്ട​ക്ക​യം എ​സ്ഐ അ​നൂ​പ് ജോ​സ്, എ​എ​സ്ഐ ഷം​സു​ദീ​ൻ, സി​പി​ഒ​മാ​രാ​യ സു​മേ​ഷ്, പ്രി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വാ​ഹ​നം പ​രി​ശോ​ധി​ച്ച് വേ​ല​ക്കാ​രി​യെ പി​ടി​കൂ​ടി​യ​ത്. വേലക്കാരിയെ ബാംഗളൂർ പോലീസിന് കൈമാറും.

Related posts