കേരളത്തില്‍ സന്ദര്‍ശനം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനെത്തി! 2014ല്‍ വാങ്ങിയ ‘നിരോധിത നോട്ടുകള്‍’ കൈയില്‍വച്ചു; വിദേശവനിത അറസ്റ്റില്‍

നെ​ടു​ന്പാ​ശേ​രി: 50,000 രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി വി​ദേ​ശ​വ​നി​ത​യെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഐ​എ​സ്എ​ഫ് വി​ഭാ​ഗം പി​ടി​കൂ​ടി. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​നെ​ത്തി​യ സ്വീ​ഡി​ഷ് വ​നി​ത​യാ​യ ക​ൽ​ബ​ർ​ഗ് ആ​സ​മ​രി​യ എ​ന്ന അ​ന്പ​ത്താ​റു​കാ​രി​യാ​ണു പി​ടി​യി​ലാ​യ​ത്.

51,500 രൂ​പ​യു​ടെ 1000, 500 എ​ന്നീ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ബാ​ഗേ​ജ് എ​ക്സ്റേ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നു തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പി​ന്നീ​ടു ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.

2014ൽ ​ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ വാ​ങ്ങി​യ നോ​ട്ടു​ക​ളാ​ണ് ഇ​വ​യെ​ന്നും നോ​ട്ടു​നി​രോ​ധ​ന വി​വ​രം അ​റി​യാ​തെ ഇ​ത്ത​വ​ണ വ​ന്ന​പ്പോ​ൾ ഇ​തു കൈ​വ​ശം വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് ഇ​വ​ർ ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്.

Related posts