മറ്റൊരു യുവാവുമായി ബന്ധം! കാമുകിയെ കൊലപ്പെടുത്തിയെന്നു ടിവി ഷോയില്‍ യുവാവിന്റെ വെളിപ്പെടുത്തല്‍; ലൈവ് പ്രോഗ്രാമിനിടെ യുവാവിന്റെ അറസ്റ്റ്

ച​ണ്ഡി​ഗ​ഡ്: വ​നി​താ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു ടി​വി ഷോ​യി​ൽ സ​മ്മ​തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​നീ​ന്ദ​ർ സിം​ഗ് എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഹാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ സ​ര​ബ്ജി​ത് കൗ​റി (27) നെ​യാ​ണ് ഈ ​പു​തു​വ​ർ​ഷ​രാ​ത്രി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ യു​വാ​വ് കൗ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി. ഉ​ട​ൻ​ത​ന്നെ ചാ​ന​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി. തു​ട​ർ​ന്നു ലൈ​വ് പ്രോ​ഗ്രാം ന​ൽ​കു​ന്ന​തി​നി​ടെ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

2010-ൽ ​ഹ​രി​യാ​ന​യി​ലെ ക​ർ​നാ​ലി​ൽ ന​ട​ന്ന മ​റ്റൊ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. 2010-ൽ ​ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​നി​ടെ സ​മ്മ​തി​ച്ചു. മ​നീ​ന്ദ​ർ വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം പോ​ലീ​സി​നു തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ല.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​ക്ക് ബ​ന്ധു​വാ​യ മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​യാ​ൾ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു. കൗ​റി​നെ ഇ​യാ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

സ​ൻ​ഗ്രൂ​ർ സ്വ​ദേ​ശി​യാ​യ സ​ര​ബ്ജി​ത് കൗ​റി​നെ ഈ ​വ​ർ​ഷം ഒ​ന്നി​ന് ച​ണ്ഡി​ഗ​ഡി​ലെ ഹോ​ട്ട​ൽ മു​റി​യി​ലാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​നീ​ന്ദ​റാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Related posts