സ്ത്രീകൾക്ക് കഴിയും! മയക്കുമരുന്നുമായി ന്യൂജെൻ സുന്ദരികൾ; മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ് കേട്ട് ഞെട്ടരുത്…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ സു​ഗ​മ​മാ​യി മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് മ​യ​ക്കു​മ​രു​ന്നു സം​ഘം ഈ ​വ​ഴി സ്വീ​ക​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു.

പുതു തലമുറയ്ക്കായി

എം​ഡി​എം​എ, എ​ല്‍​എ​സ്ഡി, ല​ഹ​രി ഗു​ളി​ക​ക​ള്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് പു​തി​യ ത​ല​മു​റ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജു​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ്.

അ​ടു​ത്ത​കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത് ഭാ​വി ഡോ​ക്ട​ര്‍​മാ​രും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

യു​വാ​ക്ക​ളെ എ​ളു​പ്പ​ത്തി​ല്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് കാ​മ്പ​സു​ക​ളി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ക​ഞ്ചാ​വും ഹെ​റോ​യി​നു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി മാ​റി. ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​ന്‍ ബാ​ഗു​ക​ളോ സ​ഞ്ചി​ക​ളോ ഒക്കെ വേ​ണം.

അ​വ എ​ക്‌​സൈ​സ് പി​ടി​കൂ​ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തൊ​ഴി​വാ​ക്കാ​നാ​ണ് ന്യൂ​ജ​ന​റേ​ഷ​നി​ല്‍​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു​ക​ളി​ലേ​ക്ക് സം​ഘം മാ​റി​യ​ത്.

സ്ത്രീകൾക്ക് കഴിയും

സ്ത്രീ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ള്‍ സം​ഘ​ങ്ങ​ള്‍ ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തെ​ന്ന് എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലൊ​ന്നും സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ല.

ആ​ഡം​ബ​ര കാ​റു​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും ചെ​ക്ക്‌​പോ​സ്റ്റുകള്‍ വ​ഴി കൂ​ളാ​യി ക​ട​ന്നു​പേ​രാ​ന്‍ സ്ത്രീ​ക​ള്‍​ക്കു ക​ഴി​യു​ന്നു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ പ​രി​ശോ​ധി​ക്കാ​റി​ല്ല. ഇ​തു മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍​ക്ക് അ​തി​ര്‍​ത്തി​ ക​ട​ക്ക​ല്‍ ഈ​സി​യാ​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത് എ​ക്‌​സൈ​സ് വ​കു​പ്പി​ന് 41 ചെ​ക്ക് പോ​സ്റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം മേ​ജ​ര്‍ ചെ​ക്ക്‌​പോ​സ്റ്റു​ക​ളാ​ണ്.

കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം, വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ, പാ​ല​ക്കാ​ട്ടെ വാ​ള​യാ​ര്‍, കൊ​ല്ല​ത്തെ ആ​ര്യ​ങ്കാ​വ്, തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ​ര​വി​ള എ​ന്നി​വ​യാ​ണ് മേ​ജ​ര്‍ ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍.

ഇ​ടു​ക്കി​യി​ലെ കു​മ​ളി മേ​ജ​ര്‍ ചെ​ക്ക​്പോ​സ്റ്റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​ന്നാ​ണ്. ഇ​വ​യെ​ല്ലാം അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളാ​ണ്.

അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ എ​ക്‌െൈ​സ​സ് ഉ​ദ്യേ​ഗ​സ്ഥ​ര്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കാ​നോ ഉ​റ​ങ്ങാ​നോ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നോ ഇ​വി​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മി​ല്ല.

അ​തി​നാ​ല്‍ വ​നി​താ ഓ​ഫീ​സ​ര്‍​മാ​രെ കൂ​ടി നി​യോ​ഗി​ച്ചാ​ല്‍ ബു​ദ്ധി​മു​ട്ട് വ​ര്‍​ധി​ക്കു​മെ​ന്ന് ജീ​വന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പരിമിതിയുണ്ട്

സം​സ്ഥാ​ന​ത്ത് എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ 562 വനിത​ക​ളാ​ണ് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠിക്കു​ന്ന​ത്.

എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലും നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ വ​നി​ത​ക​ളി​ല്ല. മേ​ജ​ര്‍ ചെ​ക്ക് പോ​സ്റ്റുക​ളി​ല്‍ വ​നി​താ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രുക്കേ​ണ്ട​തു​ണ്ട്.

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നും വ​സ്ത്രം മാ​റു​ന്ന​തി​നു​മെ​ല്ലാം സൗ​ക​ര്യ​മു​ണ്ട​ാക്ക​ണം. രാ​ത്രി എ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​ന്നി​ലേ​റെ വ​നി​ത​ക​ളെ ഡ്യൂട്ടി​യി​ല്‍ നി​യോ​ഗി​ക്കണമെ​ന്നാ​ണ് ച​ട്ടം.

വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഇ​ത്. റെ​യ്ഡി​നു പോ​കു​മ്പോ​ഴും ര​ണ്ടു വ​നി​ത​ക​ള്‍ ഒ​ന്നി​ച്ചാ​യി​രി​ക്ക​ണം.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി 562 വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​പ്പോ​സ​ല്‍ സ​ര്‍​ക്കാ​റി​നു സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ഇ​തുവ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment