മകളെ തനിച്ചാക്കി അമ്മ യാത്രയായി..!അ​മ്പ​ല​വ​യ​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ നിജിത മരണത്തിന് കീഴടങ്ങി; ആക്രമണം നടത്തിയതിന് പിന്നിലെ കാരണം പോലീസ് പറ‍യുന്നതിങ്ങനെ…


അ​മ്പ​ല​വ​യ​ല്‍: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി നി​ജി​ത (32) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ജി​ത കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ അ​ള​ക​ന​ന്ദ​യും (11) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ള​ക​ന​ന്ദ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​ജി​ത​യു​ടെ ഭ​ർ​ത്താ​വ് അ​മ്പ​ല​വ​യ​ൽ ആ​റാ​ട്ടു​പാ​റ സ്വ​ദേ​ശി സ​ന​ലാ​ണ് ഭാ​ര്യ​ക്കും മ​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ സ​ന​ൽ 17 ന് ​ട്രെ​യി​നു​മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി.

അ​മ്പ​ല​വ​യ​ല്‍ ഫാ​ന്‍റം റോ​ക്കി​ന് സ​മീ​പം ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു നി​ജി​ത. ഇ​വി​ടെ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പ​രി​ക്ക​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും സ​ന​ല്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു.

നി​ജി​ത​യും സ​ന​ലും അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി സ​ന​ല്‍ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ നി​ജി​ത പോ​ലീ​സ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​മാ​കാം പ്ര​കോ​പ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ​ന​ൽ ക​ണ്ണൂ​രി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. 17 ന് ​ഉ​ച്ച​യോ​ടെ ത​ല​ശേ​രി കൊ​ടു​വ​ള്ളി ട്രാ​ക്കി​ന​ടു​ത്തു​നി​ന്നാ​ണ് സ​ന​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment