പെട്ടിക്കുള്ളിൽ യുവതിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം; മുഖം മുതൽ അരക്കെട്ട് വരെ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ

സ്ത്രീ​യു​ടെ പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ത​ക​ര​പ്പെ​ട്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. യു​പി​യി​ലാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത 19-ൽ ​ലാ​ലാ ന​ഗ​ർ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം കി​ട​ന്നി​രു​ന്ന പെ​ട്ടി​യി​ൽ നി​ന്ന് എ​ന്തോ ക​ത്തു​ന്ന​തി​ന്‍റെ ഗ​ന്ധം വ​ന്ന​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഉ​ള്ളി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

യു​വ​തി​ക്ക് ഏ​ക​ദേ​ശം 20 വ​യ​സ്സ് പ്രാ​യ​മു​ണ്ടെ​ന്നും വെ​ള്ള സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​താ​യും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഭ​ദോ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​പി) മീ​നാ​ക്ഷി ക​ത്യാ​യ​ൻ പ​റ​ഞ്ഞു.

തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം മൃ​ത​ദേ​ഹം മു​ഖം മു​ത​ൽ അ​ര​ക്കെ​ട്ട് വ​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചി​രു​ന്നു.

സ്ത്രീ​യു​ടെ കാ​ലു​ക​ൾ ക​യ​റു​കൊ​ണ്ട് ബ​ന്ധി​ച്ച​താ​യി തോ​ന്നു​ന്നു. ഫോ​റ​ൻ​സി​ക് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. യു​വ​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ക​ത്യാ​യ​ൻ പ​റ​ഞ്ഞു.

 

 

 

 

Related posts

Leave a Comment