ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അമ്മയുടെ തല്ല്;  അനുനയങ്ങൾക്ക് വഴങ്ങാതെ യുവതി കാമുകനൊപ്പം പോയി

നാ​ദാ​പു​രം: ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ മ​ക​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മാ​താ​വ് ത​ല്ലി.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ദാ​പു​രം സ്വ​ദേ​ശി​നി​യും എ​ട്ട് വ​യ​സ്സു​കാ​ര​ന്‍റെ മാ​താ​വു​മാ​യ യു​വ​തി ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.​

തു​ട​ര്‍​ന്ന് ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച്ച യു​വ​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.സം​ഭ​വ​മ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​താ​വും ബ​ന്ധു​ക്ക​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി.​ഇ​വ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​യു​ടെ മാ​താ​വ് മു​ഖ​ത്ത​ടി​ച്ച​ത്.

​ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ ബ​ഹ​ള​മാ​യി. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ അ​നു​ന​യി​പ്പി​ച്ച​ത്.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി പി​ന്നി​ട് കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. മാ​താ​വും ബ​ന്ധു​ക്ക​ളും അ​നു​ന​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി വ​ഴ​ങ്ങി​യി​ല്ല.

Related posts