കസവ് മുണ്ടും ഷര്‍ട്ടുമിട്ട്, മാസ് എന്‍ട്രിയും അടിപൊളി ഡാന്‍സുമായി യതീഷ് ചന്ദ്ര ഐപിഎസ്! കാക്കിയ്ക്കുള്ളിലെ കലാകാരന്റെ മുഖം കണ്ടതില്‍ സന്തോഷമെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

കര്‍ശന നിലപാടുകള്‍ എടുത്തതിലൂടെ പൊതുസമൂഹത്തിന്റെ ഇഷ്ടവും അനിഷ്ടവും ഒരുപോലെ ഏറ്റ് വാങ്ങിയിട്ടുള്ള വ്യക്തിയാണ് ഐപിഎസ് ഓഫീസറായ യതീഷ് ചന്ദ്ര. പലപ്പോഴും അദ്ദേഹത്തിന്റെ മാസ് ഡയലോഗുകളും ഓഫീസര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തികളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഇത്തവണയും തന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു പ്രവര്‍ത്തിയാണ് യതീഷ് ചന്ദ്രയുടേതായി പുറത്ത് വന്നിരിക്കുന്നത്. കസവ് മുണ്ടുടുത്ത് മാസ് എന്‍ട്രി നടത്തുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

കര്‍ണാടകയിലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെഎസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലാണ് യതീഷ്ചന്ദ്രയുടെ കിടിലന്‍ എന്‍ട്രി. നിരവധി സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ യതീഷ് ചന്ദ്ര തന്നെയായിരുന്നു താരം.

എന്‍ട്രി മാസാക്കിയതിനു ശേഷം കണ്ണഞ്ചിപ്പിക്കുന്ന നൃത്ത പ്രകടനവും ഉണ്ടായിരുന്നു. കാക്കിയ്ക്കുള്ളിലെ കലാഹൃദയം കാണാന്‍ സാധിച്ചതിലുള്ള സന്തോഷമാണിപ്പോള്‍ ആളുകള്‍ പങ്കുവയ്ക്കുന്നത്. സംഗതി ഏതായാലും ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. കര്‍ണ്ണാടകയിലെ ദാവന്‍ഗരെ സ്വദേശിയാണ് യതീഷ് ചന്ദ്ര.

Related posts