മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ര്‍: മ​ദ്യം വാ​ങ്ങാ​ൻ ക്യൂ​വി​ല്‍ നി​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കി​ഴ​ക്കും​ഭാ​ഗം പ​ള്ളി​മ​ല ക​ല്ലു​വെ​ട്ടു കു​ഴി​യി​ല്‍ ജ​സ്റ്റി​ന്‍ സ​ണ്ണി (29), കി​ഴ​ക്കും​ഭാ​ഗം വെ​ട്ടി​മു​ക​ള്‍ തെ​ക്കേ​ത​ട​ത്തി​ല്‍ സ​ച്ചി​ന്‍​സ​ണ്‍ (26) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​സ്റ്റി​നും സ​ച്ചി​നും ചേ​ര്‍​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 4.30നു ​ഏ​റ്റു​മാ​നൂ​ര്‍ ജം​ഗ്ഷ​നി​ലു​ള്ള ബി​വ​റേ​ജി​ല്‍ മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ക്യൂ ​നി​ന്ന പ​ട്ടി​ത്താ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ക്കു​ക​യും യു​വാ​വി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്നും 2,500 രൂ​പ ക​വ​ര്‍​ന്നെ​ടു​ത്തു ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

യു​വാ​വ് നി​ല്‍​ക്കു​ന്ന​തി​നു മു​ന്നി​ൽ മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ഇ​വ​ര്‍ ഇ​ടി​ച്ചു ക​യ​റി​യ​തു യു​വാ​വ് ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക​ൾ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നു പ​ണ​വും ക​വ​ര്‍​ന്നെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment