“സ്ത്രീ​ക​ളു​ടെ പോ​രാ​ട്ടം ബി​ജെ​പി​ക്കു മ​ന​സി​ലാ​വി​ല്ല”; പ്രി​യ​ങ്ക ഗാ​ന്ധി

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ താ​ലി​മാ​ല പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി 55 വ​ർ​ഷ​മാ​യി രാ​ജ്യം ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ത​ന്‍റെ കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ എ​ങ്ങ​നെ​യാ​ണ് രാ​ജ്യ​ത്തി​ന് വേ​ണ്ടി ത്യാ​ഗം ചെ​യ്ത​തെ​ന്നും പ്രി​യ​ങ്ക വി​വ​രി​ച്ചു.”ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കോ​ൺ​ഗ്ര​സ് നി​ങ്ങ​ളു​ടെ താ​ലി​യും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു മോ​ദി പ​റ​യു​ന്നു, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 55 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ആ​രെ​ങ്കി​ലും നി​ങ്ങ​ളു​ടെ താ​ലി ത​ട്ടി​യെ​ടു​ത്തോ? ബം​ഗ​ളൂ​രു​വി​ൽ ഒ​രു റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വേ പ്രി​യ​ങ്ക ഗാ​ന്ധി ചോ​ദി​ച്ചു. യു​ദ്ധ​കാ​ല​ത്ത് ഇ​ന്ദി​രാ​ഗാ​ന്ധി ത​ന്‍റെ സ്വ​ർ​ണം രാ​ജ്യ​ത്തി​ന് ന​ൽ​കി.

എ​ന്‍റെ അ​മ്മ​യു​ടെ മം​ഗ​ള​സൂ​ത്രം രാ​ജ്യ​ത്തി​ന് വേ​ണ്ടി ബ​ലി​യ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​ണ്. സ്ത്രീ​ക​ളു​ടെ പോ​രാ​ട്ടം ബി​ജെ​പി​ക്കാ​ർ​ക്കു മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണു സ​ത്യം- പ്രി​യ​ങ്ക വി​കാ​ര​ഭ​രി​ത​യാ​യി പ​റ​ഞ്ഞു.

Related posts

Leave a Comment