എനിക്ക് മാത്രം കിട്ടിയാപോരല്ലേ!   ജീവനക്കാർക്ക്  ശ​മ്പളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്ന് യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം

തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന​ക​മ്മീ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്ന് യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം. സ​ർ​ക്കാ​രി​നോ​ട് 26 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ 18 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ഈ ​തു​ക തി​ക​യി​ല്ലെ​ന്നും കൂടു​ത​ൽ തു​ക വേ​ണ​മെ​ന്നു​മാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന്‍റെ ആ​വ​ശ്യം.

2022 -23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.03 കോ​ടി രൂ​പ യു​വ​ജ​ന​ക​മ്മീ​ഷ​ന് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് 18 ല​ക്ഷം രൂപ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

യു​വ​ജ​ന​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ൽ 8.5 ല​ക്ഷം രൂ​പ ശ​ന്പ​ള കു​ടി​ശി​കയി​ന​ത്തി​ൽ ചി​ന്ത​ക്ക് കി​ട്ടാ​നു​ണ്ട്.

അ​തേ സ​മ​യം യു​വ​ജ​ന​ക​മ്മീ​ഷ​ന് ഇ​ത്ര​യും തു​ക ആ​വ​ശ്യ​മി​ല്ലാ​തെ ന​ൽ​കു​ന്നു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. സ​ർ​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ബി​ല്ലു​ക​ൾ മാ​റാ​ൻ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന് 18 ല​ക്ഷം രൂപ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment