അ​ർ​ധ​രാ​ത്രി​യി​ൽ ഫി​ഫ ദ ​ബെ​സ്റ്റ്

ല​ണ്ട​ൻ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ ആ​രാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തു​ന്ന 2023 ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി ഒ​രു മ​ണി മു​ത​ൽ.

ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​രം, ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഗോ​ൾ കീ​പ്പ​ർ, മി​ക​ച്ച പു​രു​ഷ ടീം ​പ​രി​ശീ​ല​ക​ൻ, ഏ​റ്റ​വും മി​ക​ച്ച വ​നി​താ താ​രം, മി​ക​ച്ച വ​നി​താ ഗോ​ൾ കീ​പ്പ​ർ, മി​ക​ച്ച വ​നി​താ ടീം ​മാ​നേ​ജ​ർ, ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​വ​സാ​ന മൂ​ന്ന് ക​ളി​ക്കാ​രെ ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹാ​ല​ണ്ട്, എം​ബ​പ്പെ, മെ​സി

2022 ഡി​സം​ബ​ർ 19 മു​ത​ൽ 2023 ഓ​ഗ​സ്റ്റ് 20വ​രെ​യു​ള്ള പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ് മി​ക​ച്ച പു​രു​ഷ താ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 2023ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഫു​ട്ബോ​ള​റി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇം​ഗ്ലീ​ഷ് പ്ര​മീ​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വീ​ജി​യ​ൻ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​യ്ന്‍റെ (പി​എ​സ്ജി) സ്വ​ദേ​ശി താ​രം കി​ലി​യ​ൻ എം​ബ​പ്പെ, ക​ഴി​ഞ്ഞ സീ​സ​ണി​ൽ പി​എ​സ്ജി​ക്കാ​യും അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മ​യാ​മി​ക്കു​വേ​ണ്ടി​യും ക​ളി​ച്ച അ​ർ​ജ​ന്‍റൈ​ൻ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി എ​ന്നി​വ​രാ​ണു​ള്ള​ത്.

ഫി​ഫ ദ ​ബെ​സ്റ്റ് മാ​നേ​ജ​ർ അ​ന്തി​മ​പ​ട്ടി​ക​യി​ലു​ള്ള പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, എ​ഫ്എ ക​പ്പ്, യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് എ​ന്നി​ങ്ങ​നെ നാ​ല് ട്രോ​ഫി​ക​ൾ ഹാ​ല​ണ്ട് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മെ​സി അ​മേ​രി​ക്ക​യി​ലേ​ക്കും നെ​യ്മ​ർ സൗ​ദി​യി​ലേ​ക്കും ചേ​ക്കേ​റി​യ​തോ​ടെ പി​എ​സ്ജി​യു​ടെ ഏ​ക മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എം​ബ​പ്പെ.

2023 ജൂ​ലൈ​യി​ലാ​ണ് മെ​സി ഇ​ന്‍റ​ർ മ​യാ​മി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. 2023 ലോ​ക ഫു​ട്ബോ​ള​റി​നു​ള്ള ബ​ലോ​ണ്‍ ദോ​ർ മെ​സി​യാ​യി​രു​ന്നു സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​രം 2019, 2022 വ​ർ​ഷ​ങ്ങ​ളി​ൽ മെ​സി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment