ഇതാ കാവി നിക്കര്‍ ശരിക്ക് കണ്ടോളൂ!എംഎല്‍എയ്ക്കു മുമ്പില്‍ ഉടുതുണി അഴിച്ചുകാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുണ്ട്‌പൊക്കി കാട്ടിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു…

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എയുടെ ‘കാവി നിക്കര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു. യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന എംഎല്‍എയുടെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘മുണ്ട്‌പൊക്കി പ്രതിഷേധം’.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.

Related posts

Leave a Comment