അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്;കേരള കോൺഗ്രസ്-എമ്മിൽ ചേരിപ്പോര്; പരസ്പരം പുറത്താക്കി നേതാക്കൾ

അ​തി​ര​ന്പു​ഴ: അ​തി​ര​ന്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ത​മ്മി​ല​ടി. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യി​ലും യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി യിലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം പ്രവർത്തകർ മത്സരിക്കുന്നത് തടയാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് കഴിയാതെ വന്നതോടെ പാർട്ടിക്കുള്ളിൽ ചേരിപ്പോര് ശക്തമാണ്.

ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് അം​ഗം സ​ജി ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി ലൂ​ക്കോ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റും മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, ജി​ജി ടോ​മി ആ​ല​ഞ്ചേ​രി, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജോ ഗോ​പാ​ല​ൻ എ​ന്നി​വ​രാണ് എൽഡിഎഫിന്‍റെ സഹകരണ ജനാധിപത്യ മുന്നണി യിൽ മത്സരിക്കുന്നത്.

സി​പി​എം നാ​ല്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് – ര​ണ്ട്, ജ​ന​താ​ദ​ൾ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ക​ക്ഷി​ക​ൾ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന സീ​റ്റു​ക​ൾ. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്കൊ​പ്പ​മാ​ണു മ​ത്സ​രി​ക്കു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ബാ​ങ്ക് അം​ഗ​ങ്ങ​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജെ. ​ജോ​സ്, കെ.​പി. ദേ​വ​സ്യ, ജെ​യ്സ​ണ്‍ ജോ​സ​ഫ് ഒ​ഴു​ക​യി​ൽ, ആ​ൻ​സ് വ​ർ​ഗീ​സ് ആ​ല​ഞ്ചേ​രി​യി​ൽ എ​ന്നി​വ​രാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഞ്ച്, കോ​ണ്‍​ഗ്ര​സ് ഏ​ഴ്, മു​സ്ലിം ലീ​ഗ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു മ​ത്സ​രി​ക്കു​ന്ന​ത്.

അ​തി​ര​ന്പു​ഴ​യി​ൽ പാ​ർ​ട്ടി ര​ണ്ടു മു​ന്ന​ണി​ക്കൊ​പ്പം മ​ത്സ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ നേ​തൃ​ത്വം പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. എ​തി​ർ​ചേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​തി​ര​ന്പു​ഴ മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ക്കു​ന്ന​യാ​ളു​മാ​യ ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പാ​ർ​ട്ടി ന​യ​ത്തി​നെ​തി​രെ​യാ​ണു മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ത്സ​രി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി കെ.​പി. ദേ​വ​സ്യയും പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ ഇ​രു​നേ​തൃ​ത്വ​വും ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും എ​ത്തു​ക​യി​ല്ല.

56 വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച അ​തി​ര​ന്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​തു​വ​രെ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യാ​ണ് ഭ​രി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​ർ ഇ​ത്ത​വ​ണ മാ​റ​ണ​മെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം യു​ഡി​എ​ഫ് ത​ള്ളു​ക​യാ​യി​രു​ന്നു.

ഇ​താ​ണു ഒ​രു​വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​നൊ​പ്പം പോ​കു​വാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഭ​ര​ണം ല​ഭി​ക്കാ​ത്ത അ​തി​ര​ന്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഭി​ന്നി​പ്പി​ച്ചു ഒ​പ്പം​കൂ​ട്ടി വി​ജ​യി​ക്കാ​മെ​ന്നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നാ​ണു ഒ​രു​വി​ഭാ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ന​ൽ​കി മ​ത്സ​ര​ത്തെ നേ​രി​ടു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​നു സീ​റ്റു ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ന്ന​ണി​യി​ൽ​നി​ന്നും സി​പി​ഐ പി​ൻ​മാ​റി. പ്ര​ഫ. ജെ. ​ജോ​സ്, പി.​വി. ത​ങ്ക​ച്ച​ൻ തു​രു​ത്തു​മാ​ലി​ൽ എ​ന്നി​ൽ ഇ​രു​മു​ന്ന​ണി​ക്കു​മെ​തി​രെ മ​ത്സ​രി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്.

Related posts