ഇന്ധനവില വർധന! ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​ന്പി​ൽ എ​ത്തി​യ​വ​ർ​ക്ക് അ​ഞ്ച് രൂ​പ; യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വേറിട്ട പ്ര​തി​ഷേ​ധം

മ​ട്ടാ​ഞ്ചേ​രി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ർ​ധ​ന​വി​നെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പ​ന്പി​ൽ എ​ത്തി​യ​വ​ർ​ക്ക് അ​ഞ്ച് രൂ​പ ന​ല്‍​കി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫോ​ർ​ട്ടു​കൊ​ച്ചി നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​ടി​യ്ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ലും, നി​കു​തി ഒ​ഴി​വാ​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​ർ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് ഫോ​ർ​ട്ടു​കൊ​ച്ചി ക​മാ​ല​ക്ക​ട​വ് പെ​ട്രോ​ള്‍ ബ​ങ്കി​ല്‍ ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബെ​യ്സി​ല്‍ ഡി​ക്കോ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ ആ​ന്‍റ​ണി ആ​ന്‍​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മീ​ര്‍ വ​ള​വ​ത്ത്, കെ.​ബി. സ​ലാം, സ​ന​ല്‍ ഈ​സ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts