കരുതിയിരുന്നോളൂ, സംസ്ഥാനത്ത് കനത്ത മഴ വരുന്നു; അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടങ്ങളിലെ ജില്ലാ ഭരണാധികാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇത്തവണ വേനല്‍ മഴ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 

Related posts