അ​ങ്ക​മാ​ലി തി​രു​നാ​യ​ത്തോ​ട് ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ യു​ട്യൂ​ബ​ർ മ​രി​ച്ചു; അ​ന്ത്യം ചി​കി​ത്സ​യി​ലി​രി​ക്കെ

അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യൂ​ട്യൂ​ബ​ര്‍ മ​രി​ച്ചു. ചൊ​വ്വ​ര സു​ര​ഭി നി​ല​യ​ത്തി​ല്‍ സൂ​ര​ജ് പി​ഷാ​ര​ടി (30) ആ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്.

ആന ഇടഞ്ഞ വാർത്ത അറിഞ്ഞ് ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ സൂ​ര​ജി​നു ഗു​രു​ത​ര​മാ​യി​ പരിക്കേറ്റി രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന ഇ​ട​ഞ്ഞ​ത്. തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ശീ​​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ മേ​ളം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ച് ആ​ന​ക​ളി​ല്‍ ശ​ബ​രി​നാ​ഥ് എ​ന്ന ആ​ന ഇ​ട​ഞ്ഞ് ഓ​ടി​യ​ത്. പാ​പ്പാ​ന്മാ​രെ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ആ​ന ഊ​ട്ടു​പു​ര​യും മ​റ്റും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ആ​ളു​ക​ള്‍ ഭ​യ​ന്ന് നാ​ലു​പാ​ടും ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ​പ്പെ​ട്ടാ​ണ് സൂ​ര​ജി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

Related posts

Leave a Comment