ഷൂട്ടിംഗിനു മുമ്പ് സംവിധായകനൊപ്പം ചുംബന രംഗം റിഹേഴ്‌സല്‍ ചെയ്യണമെന്ന് ആവശ്യം ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ബോളിവുഡിനെ പിടിച്ചുലച്ച മീടു ക്യാമ്പെയ്ന്‍ അടങ്ങിയെങ്കിലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പല താരങ്ങളും ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. നടി സെറീന്‍ഖാനാണ് ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്തണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെറീന്‍ ഖാന്‍ ആരോപിക്കുന്നത്.എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന്‍ ഖാന്‍ വെളിപ്പെടുത്തി. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

‘പിന്നീട് ഒരിക്കല്‍ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയെന്നും സെറീന്‍ കൂട്ടിച്ചേര്‍ത്തു.

Related posts