ചും​ബ​ന​രം​ഗ​വും ഇ​ഴു​കി​ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്‌​സ​ല്‍ ചെ​യ്യ​ണം ! പി​ന്നീ​ട് ശാ​രീ​രി​ക ബ​ന്ധ​വും വേ​ണം; സം​വി​ധാ​യ​ക​നെ​തി​രേ ന​ടി സ​റീ​ന്‍ ഖാ​ന്‍…

ഏ​റെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സ​റീ​ന്‍ ഖാ​ന്‍. വീ​ര്‍, ഹൗ​സ്ഫു​ള്‍ 2, 1921 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​ത്രീ​ന കൈ​ഫു​മാ​യു​ള്ള മു​ഖ സാ​ദൃ​ശ്യ​വും താ​ര​ത്തി​ന് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്തു.​സി​നി​മ​യി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മു​മ്പ് ഒ​രി​ക്ക​ല്‍ സ​റീ​ന്‍ ഖാ​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി പ​ല​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ന​ടി പ​റ​ഞ്ഞ​ത്. ഒ​രി​ക്ക​ല്‍ ഒ​രു സം​വി​ധാ​യ​ക​ന്‍ ന​ടി​യോ​ട് ഒ​രു ചും​ബ​ന രം​ഗ​വും ഇ​ഴു​കി ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്സ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തു ത​ട​സ്സ​മാ​യി തോ​ന്നി​യാ​ലും അ​തി​നെ​യെ​ല്ലാം പ​റ​ത്തി​ക്ക​ള​യ​ണ​മെ​ന്ന് അ​യാ​ള്‍ പി​ന്നെ​യും പി​ന്നെ​യും പ​റ​ഞ്ഞു കൊ​ണ്ടേ​യി​രു​ന്നു. കൂ​ടാ​തെ അ​യാ​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​നും നി​ര്‍​ബ​ന്ധി​ച്ചു ഞാ​ന​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ത്തി​യി​ട്ടേ​യു​ള്ളൂ. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ ഈ ​ആ​വ​ശ്യ​വു​മാ​യി വ​രു​ന്ന​ത്. ഞാ​ന​ത​പ്പോ​ഴേ നി​ഷേ​ധി​ച്ചു.…

Read More

ഷൂട്ടിംഗിനു മുമ്പ് സംവിധായകനൊപ്പം ചുംബന രംഗം റിഹേഴ്‌സല്‍ ചെയ്യണമെന്ന് ആവശ്യം ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ബോളിവുഡിനെ പിടിച്ചുലച്ച മീടു ക്യാമ്പെയ്ന്‍ അടങ്ങിയെങ്കിലും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പല താരങ്ങളും ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. നടി സെറീന്‍ഖാനാണ് ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്തണമെന്ന് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെറീന്‍ ഖാന്‍ ആരോപിക്കുന്നത്.എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്‌സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന്‍ ഖാന്‍ വെളിപ്പെടുത്തി. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘പിന്നീട് ഒരിക്കല്‍ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയെന്നും സെറീന്‍…

Read More

തുണിയുരിഞ്ഞാല്‍ ആളുകള്‍ തീയറ്ററില്‍ കയറുമെന്ന ചിന്തയാണവര്‍ക്ക്;എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്;നിര്‍മാതാവിനെതിരേ പൊട്ടിത്തെറിച്ച് സറീന്‍ ഖാന്‍

ഗ്ലാമറിന്റെ അതിപ്രസരത്താലാണ് അക്‌സര്‍-2 ശ്രദ്ധേയമായത്. എന്നാല്‍ ചിത്രം പുറത്തു വന്നതിനു ശേഷം നായിക സറീന്‍ ഖാന്‍ അത്ര സന്തോഷത്തിലല്ല. സിനിമയില്‍ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ചുവെന്ന് സെറീന്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ബജാജ് രാജിനെതിരെ സറീന്‍ ആഞ്ഞടിച്ചത്. ‘അക്സറിനായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചപ്പോള്‍ തന്നെ അവര്‍ എന്നോട് പറഞ്ഞത് ഹേറ്റ് സ്റ്റോറി-3 പോലൊരു ചിത്രമല്ല അക്സര്‍ എന്നാണ്. പക്ഷേ സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറി. എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്തിനാണ് അവര്‍ ഇത്തരത്തില്‍ മസാല ചേര്‍ക്കുന്നത്? ഞാന്‍ തുണിയുരിഞ്ഞാല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറുമെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ചിന്താഗതി എനിക്ക് വ്യക്തമാകുന്നില്ല. സ്വന്തം സിനിമയില്‍ വിശ്വാസം ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരികയെന്നും സറീന്‍ പറഞ്ഞു.

Read More