ഭക്ഷണത്തിന്‍റെ വിലതന്നെ പായ്ക്കിങ്ങിനും; സൊമാറ്റോയ്ക്കെതിരെ യുവതി

ഫുഡ് ഡെലിവറി ആപ്പുകള്‍ വന്നതോടെ ഇഷ്ടപ്പെട്ട ഏത് വിഭവവും ഒരു വിരല്‍തുമ്പ് അകലെയാണ്. എന്നാല്‍ ഭക്ഷണത്തിനൊപ്പം ലഭിക്കുന്ന ബില്ലിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഞെട്ടിക്കുന്ന പലകാര്യങ്ങളും കാണാന്‍ സാധിക്കുന്നതാണ്.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കൊണ്ടുവന്നപ്പോൾ പായ്ക്കിങ്ങിന്‍റെ ചാർജ് കണ്ടാണ് അവര്‍ ഞെട്ടിയത്.

60 രൂപ വിലവരുന്ന വിഭവം മൂന്നെണ്ണമാണ് യുവതി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ആകെ 180 രൂപ വിലവരുന്ന ഭക്ഷണം എത്തിയപ്പോൾ മൊത്തം ചാർജ് 240രൂപ. അതായത് ഒരു വിഭവത്തിന്‍റെ വിലയാണ് പായ്ക്കിങ്ങിനായി ഈടാക്കിയത്. 

ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഉടന്‍ തന്നെ ബില്ലിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, അമിതമായി ഈടാക്കുന്ന ചാര്‍ജിനെതിരെ പരാതി പറയുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ഒരു ഭക്ഷണത്തിന്‍റെ വിലയാണ് പായ്ക്കറ്റിനെന്നും യുവതി ട്വീറ്റ് ചെയ്തു.

Related posts

Leave a Comment