ആ​ലു​വ​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച് ‘ അ​തി​ഥി തൊ​ഴി​ലാ​ളി’ ! ത​ല​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്ക്

ആ​ലു​വ ചൊ​വ്വ​ര​യി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു. തു​മ്പാ​ല വീ​ട്ടി​ല്‍ ബ​ദ​റു​ദ്ദീ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി മ​നോ​ജ് സാ​ഹു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബ​ദ​റു​ദ്ദീ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് ക​ട​ന്നു വ​ന്ന മ​നോ​ജ് സാ​ഹു മു​റ്റ​ത്ത് കി​ട​ന്ന മ​ര​ത്ത​ടി എ​ടു​ത്ത് ബ​ദ​റു​ദ്ദീ​നെ ആ​ക്ര​മി​ച്ചു.

നാ​ട്ടു​കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പ്ര​തി മ​നോ​ജ് സാ​ഹു മാ​ന​സി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Related posts

Leave a Comment