എ​ട്ട് കോ​ടി വി​ല; ആ​ന​ന്ദ് അം​ബാ​നി​യു​ടെ വാ​ച്ച് ക​ണ്ട് അ​മ്പ​ര​ന്ന് സ​ക്ക​ർ​ബ​ർഗും ഭാ​ര്യ​യും

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സെ​ലി​ബ്രി​റ്റി​ക​ൾ ജാം​ന​ഗ​റി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​ട്ടെ ആ​ന​ന്ദ് അം​ബാ​നി- രാ​ധി​ക മെ​ർ​ച്ച​ന്‍റ് പ്രീ ​വെ​ഡ്ഡിം​ഗി​ന്‍റെ ആ​ഘോ​ഷ കാ​ഴ്ച​ക​ളാ​ണ് നി​റ​ഞ്ഞ് നി​ന്ന​ത്.

എ​ന്നാ​ൽ ആ​ന​ന്ദ് അം​ബാ​നി​യു​ടെ വാ​ച്ച് ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ന്ന ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ഭാ​ര്യ​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

പ്രീ ​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം ദി​നം ജം​ഗി​ൾ വി​സി​റ്റി​ന് ഇ​ട​യി​ലാ​ണ് ആ​ന​ന്ദി​ന്‍റെ വാ​ച്ച് പ്ര​സി​ല്ല ശ്ര​ദ്ധി​ക്കു​ന്ന​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​സി​ല്ല വാ​ച്ചി​നെ കു​റി​ച്ച് ആ​ന​ന്ദി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

വാ​ച്ച് ന​ന്നാ​യി​രി​ക്കു​ന്നൂ എ​ന്ന് ആ​ന​ന്ദി​നോ​ട് പ്ര​സി​ല്ല പ​റ​യു​മ്പോ​ൾ, ഇ​തി​നോ​ട​കം താ​ൻ അ​ത് പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​താ​യാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്ക് വാ​ച്ചു​ക​ളോ​ട് താ​ത്പ​ര്യം തോ​ന്നി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത് ക​ണ്ട​തോ​ടെ അ​ത് മാ​റി​യ​താ​യും സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.

ആ​ന​ന്ദി​ന്‍റെ റി​ച്ചാ​ർ​ഡ് മി​ല്ലേ​യു​ടെ വാ​ച്ചാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​നേ​യും ഭാ​ര്യ​യേ​യും ആ​ക​ർ​ഷി​ച്ച​ത്. ഈ ​വാ​ച്ചി​ന് എ​ട്ടി​കോ​ടി​യോ​ളം വി​ല​വ​രു​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. കാ​ർ​ബ​ൺ ഫൈ​ബ​ർ ഉ​ൾ​പ്പെ​ടെ ഹൈ​ടെ​ക് മെ​റ്റീ​രി​യ​ൽ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന വാ​ച്ചാ​ണ് ഇ​ത്.

 

Related posts

Leave a Comment