ഇടക്കൊച്ചിയില്‍ നിലം നികത്തല്‍ വ്യാപകം

ekm-nikathalപള്ളുരുത്തി: തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇടക്കൊച്ചിയില്‍ നിലം നികത്തലും, കായല്‍ നികത്തലും വ്യാപകം. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു ജോലിയില്‍ വ്യാപൃതരായതോടെ ഇടക്കൊച്ചി വില്ലേജിന്റെ പരിധിയില്‍ നിലം നികത്തല്‍  തകൃതിയായി നടക്കുകയാണ്. ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയ സ്ഥലത്തോടു ചേര്‍ന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്‍വശം, കണ്ണങ്ങാട്ട് പരിസരം, ഇന്ദിരാഗാന്ധി റോഡ്, പാലമുറ്റം റോഡ് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളില്‍ നിലം നികത്തുന്നു|്. 12 അടിയോളം ഉയരത്തില്‍ മതില്‍ കെട്ടി രാത്രികാലങ്ങളിലാണ് നിലം നികത്തുന്നത്. ഇടക്കൊച്ചി വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഇവിടം നിലം നികത്തലിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്കു|്. ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഭൂമാഫിയ നിലംനികത്തലുമായി മുന്നോട്ടുപോകുന്നത്. അനധികൃത നിലംനികത്തലിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ക്കു പരാതി നല്‍കി. വേനല്‍ കൊടുമ്പിരികൊ|ിരിക്കെ ഇത്തരം അനധികൃത നിര്‍മാണ നടപടികള്‍ക്കെതിരെ ദേശീയ ഹരിത െ്രെടബ്യൂണലിനെ സമീപിക്കുമെന്ന് എന്‍എപിഎം സംസ്ഥാന കണ്‍വീനര്‍ വി.ഡി. മജീന്ദ്രന്‍ പറഞ്ഞു.

Related posts