തുടര്‍ച്ചയായ മൂന്നാം ദിവസവും മൂവാറ്റുപുഴയില്‍ കുടിവെള്ളം മുടങ്ങി

EKM-WATERമൂവാറ്റുപുഴ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തില്‍ കുടിവെള്ളം നിലച്ചിട്ട് മൂന്നു ദിവസം പിന്നിട്ടു. ഇന്ന് രാവിലെ പരിക്ഷണാടിസ്ഥാനത്തില്‍ വെള്ളം തുറന്ന് വിട്ടെങ്കിലും പൈപ്പ് തള്ളിപ്പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതലാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. രാജകീയ പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നത്. മൂന്നു ദിവസമായി നഗരത്തില്‍ കുടിവെള്ളമില്ല. ഇതുമൂലം ഹോട്ടലുകളുടെ അടക്കമുള്ള പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്.

സ്വകാര്യ വ്യക്തികളില്‍ നിന്നും പണം നല്‍കി വെള്ളം വാങ്ങേണ്ട സ്ഥിതിയലാണ് ഹോട്ടലുടമകള്‍. 500 ലിറ്റര്‍ വെള്ളത്തിന് 250 രൂപയാണ് വില. വെള്ളം ഇല്ലാത്തതിനാല്‍ ഹോട്ടലുകളിലെ ശൗച്യാലയങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. നഗരത്തിലെ ഏക കംഫര്‍ട്ട് സ്റ്റേഷനും പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കനത്ത ചൂടില്‍ കുടിവെള്ളവും ലഭിക്കാതെ ആയതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്.

Related posts