ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തിങ്കളാഴ്ച സൈറ്റ് സന്ദര്‍ശിച്ചവര്‍ സര്‍ക്കാര്‍ സൈറ്റിലെ ചിത്രങ്ങള്‍ കണ്ട് ഒന്നു സംശയിച്ചു. തങ്ങള്‍ ഉദ്ദേശിച്ച വെബ്സൈറ്റ് മാറിയോ?
പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ ആണ് സൈറ്റിനെ പ്രശസ്തമാക്കിയത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിച്ചവരെ താരത്തിന്റെ നഗ്നചിത്രങ്ങളാണ് വരവേറ്റത്. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസുമായി ഉപഭോക്താക്കള്‍ ബന്ധപ്പെട്ടു. സൈറ്റ് ആരോ ഹാക്ക് ചെയ്ത് സണ്ണിയുടെ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
എന്തായാലും “ഉര്‍വശീശാപം ഉപകാരം എന്നപോലെ’ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.