വ്യാപാരി വാഹനമിടിച്ച് മരിച്ച സംഭവം: കാര്‍ െ്രെഡവര്‍ അറസ്റ്റില്‍

KTM-ARREST1വെഞ്ഞാറമൂട്:  വ്യാപാരി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ െ്രെഡവര്‍ ആയൂര്‍ ദീപാഭവനില്‍ രഞ്ജിത്തി (26) നെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തു. ഭാരത് സ്‌റ്റോര്‍ ഉടമ സുരേഷ് പിള്ളയാണ് വാഹനം ഇടിച്ചു മരിച്ചത് .  ഞായറാഴ്ച രാത്രി 10ന് സംസ്ഥാനപാതയില്‍ പോലീസ് സ്‌റ്റേഷനു സമീപത്തു വച്ചായിരുന്നു സംഭവം. റോഡുവശത്ത് വച്ചിരുന്ന ബൈക്കെടുക്കാന്‍ നടന്നുവരുന്നതിനിടയിലാണ് സുരേഷിനെ കിളിമാനൂര്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിടിച്ചത്.

തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.റോഡില്‍ രക്തം വാര്‍ന്നുകിടന്ന സുരേഷ് പിള്ളയെ അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ സമീപത്തെ താമസക്കാരനാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പസമയത്തിനുള്ളില്‍ മരണപ്പെടുകയും ചെയ്തു.അപകടത്തിനു കാരണമായ കാറിന്റെ ഗ്ലാസിന്റെ ഒരു ഭാഗം റോഡില്‍ കിടന്നിരുന്നു. അതാണ് പോലീസിനു വാഹനം തിരിച്ചറിയാന്‍ സഹായിച്ചത്.

അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംസ്ഥാനപാതയിലുള്ള വര്‍ക്ക് ഷോപ്പുകളില്‍ പരിശോധന നടത്തിവരികയായിരുന്നു. റോഡില്‍ നിന്ന് കിട്ടിയ കാറിന്റെ ഭാഗവുമായ സാമ്യംകണ്ടതിനെ തുടര്‍ന്ന് ആയൂരിലെ വര്‍ക്ക് ഷോപ്പില്‍ പണി നടത്തിവന്ന കാര്‍ കണ്ടെത്തിയത്. ഉടമയെ തിരിച്ചറിഞ്ഞ വെഞ്ഞാറമൂട് എസ്.ഐ. അശ്വനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഞ്ജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Related posts