പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി നാലുപേർ അ​റ​സ്റ്റി​ൽ; ഏ​ഴു ല​ക്ഷം രൂപയ്ക്ക് ക​ച്ച​വ​ടം ഉറപ്പിച്ച് വിൽപനയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ആ​ന​ക്കൊ​ന്പു​ക​ളു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നാല് പേർ പിടിയിൽ. പാ​ല​ക്കാ​ട് അ​ഗ​ളി ചി​റ​വൂ​ർ വ​ക്കു​ക​ട​വ് സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ (51), കോ​യ​ന്പ​ത്തൂ​ർ പെ​രി​നാ​യ്ക പാ​ള​യം പാ​ല​മ​ട സ്വ​ദേ​ശി​ക​ളാ​യ വീ​ര​ഭ​ദ്ര​ൻ (37), രം​ഗ​സ്വാ​മി (57), മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​റു​പ്പ് കോ​ഴി​ശേ​രി വീ​ട്ടി​ൽ അ​ഷ്റ​ഫ് (40) എ​ന്നി​വ​രെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ര​ണ്ട് ആ​ന​ക്കൊ​ന്പു​ക​ളാ​ണ് ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ന​യെ വേ​ട്ട​യാ​ടി കൊ​ന്പു​ക​ളെ​ടു​ത്തു വി​ൽ​ക്കു​ന്ന സം​ഘ​മാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്നു. തൂ​ത​യി​ലു​ള്ള ഒ​രാ​ൾ​ക്കു വി​ൽ​ക്കാ​നാ​യി കോ​യ​ന്പ​ത്തൂ​ർ പെ​രി​നാ​യ്ക​പാ​ള​യ​ത്തെ പാ​ല​മ​ട കോ​ള​നി​യി​ൽ നി​ന്നു ആ​ന​ക്കൊ​ന്പു​ക​ൾ കൊ​ണ്ടു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഏ​ഴു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts