ധർമശാലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് ഒരാൾ മരിച്ചു ; എറണാകുളം സ്വദേശി ചന്ദ്രനാണ് മരിച്ചത്; പരിക്കേറ്റ മൂന്നുപേരിൽ 2 പേരുടെ നില ഗുരുതരം

accident-lത​ളി​പ്പ​റ​മ്പ്(​ക​ണ്ണൂ​ർ): നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ മ​തി​ലി​ലി​ടി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം. എ​റ​ണാ​കു​ളം കാ​ഞ്ഞി​ര​മ​റ്റ​ത്തെ മാ​ങ്കു​ഴി​യി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​മ​റ്റ​ത്തെ ര​മേ​ശ​ൻ (49) അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.

പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് പൂ​വാ​ട്ടു പ​റ​മ്പി​ലെ സു​ബി​ൻ (29), സു​ബ്ര​ൻ (51) എ​ന്നി​വ​രു​ടെ പ​രി​ക്കും സാ​ര​മു​ള്ള​താ​ണ്. ഇ​വ​രും പ​രി​യാ​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ 5.15 ന് ​ദേ​ശീ​യ പാ​ത​യി​ൽ ധ​ർ​മ​ശാ​ല കെ​ൽ​ട്രോ​ൺ കോം​പ്ല​ക്സി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു നി​ന്നും കാ​സ​ർ​ഗോ​ഡേ​ക്ക്  പോ​കു​ന്ന സ്വ​കാ​ര്യ മ​ണ്ണ് പ​രി​ശോ​ധ​നാ ഏ​ജ​ൻ​സി​യു​ടെ കെ​എ​ൽ 7 സി​ജെ 765 അ​ശോ​ക് ലൈ​ലാ​ൻ​ഡ് ഡോ​സി​യ​ർ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് കെ ​ടി​ഡി​സി ഹോ​ട്ട​ൽ ടാ​മ​റി​ന്‍റെ  മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മ​തി​ലി​നും വാ​ഹ​ന​ത്തി​നു​മി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ര​മേ​ശ​നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി വ​ണ്ടി പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മ​റ്റ് ര​ണ്ടു പേ​ർ​ക്കും വാ​ഹ​ന​ത്തി​ൽ നി​ന്നും തെ​റി​ച്ചു വീ​ണാ​ണ് പ​രി​ക്ക്. ക​ണ്ണ​പു​രം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts