കക്കാഴത്ത് ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത ചെ​മ്മീ​ൻ പീ​ലിം​ഗ്; ശക്തമായ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

അ​മ്പ​ല​പ്പു​ഴ: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത​മാ​യി ന​ട​ക്കു​ന്ന ചെ​മ്മീ​ൻ പീ​ലിം​ഗ്‌ വി​വാ​ദ​മാ​കു​ന്നു. ശ​ക്ത​മാ​യ പ്ര​തി​ഷേധ​വു​മാ​യി നാ​ട്ടു​കാ​ർ. കാ​ക്കാ​ഴം പി.​ബി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് വ​ൻ​കി​ട സ്ഥാ​പ​ന​ത്തി​ൽ ചെ​മ്മീ​ൻ പീ​ലിം​ഗ് ആ​രം​ഭി​ച്ച​ത്.

വ്യ​വ​സാ​യ വ​കു​പ്പ് 18ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​വി​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പീ​ലിം​ഗ്‌ ആ​രം​ഭി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന 11 ഓ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് പീ​ലിം​ഗ്‌ ന​ട​ത്തു​ന്ന​ത്. ഇ​വ​രെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്.

രാ​വി​ലെ പീ​ലിം​ഗ് ആ​രം​ഭി​ച്ച വി​വ​ര​മ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച​തി​നു കേ​സെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് തു​ര​ത്തി​യ​ത്.

ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തി​ച്ച മ​നാ​മി ചെ​മ്മീ​നാ​ണ് പൊ​ളി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ ആ​രം​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന​ത്താ​കെ ചെ​മ്മീ​ൻ പീ​ലിം​ഗ് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ, ഭ​ര​ണ സ്വാ​ധീ​ന​ത്തി​ന്‍റെ​യും പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍റെ​യും മ​റ​വി​ൽ ചെ​മ്മീ​ൻ പീ​ലിം​ഗ് ന​ട​ത്തു​ന്ന​ത്.

നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റ​യാ​ക്കി ആ​രം​ഭി​ച്ച പീ​ലിം​ഗി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

എ​ന്നാ​ൽ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​വി​ടെ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ഭ​ര​ണ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​വി​ടെ പീ​ലിം​ഗ് ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചെ​മ്മീ​ൻ പീ​ലിം​ഗ് സം​സ്ഥാ​ന​ത്തെ​ങ്ങും നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ച്ച് മ​റ്റെ​ല്ലാ​യി​ട​ങ്ങ​ളി​ലും ചെ​മ്മീ​ൻ പീ​ലിം​ഗ്‌ നി​ർ​ത്തി​യി​ട്ടും ഇ​വി​ടെ മാ​ത്രം പീ​ലിം​ഗ് ആ​രം​ഭി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment