എല്ലാത്തിന്‍റേയും കാരണക്കാരൻ വരട്ടെ..! സർക്കാരിന്‍റെ പുത്തൻ മദ്യനയത്തിനെതിരേ കേരളത്തിൽ മദ്യനിരോധനം നടത്തിയ ഏകെ ആന്‍റണി മുന്നോട്ട് വരണമെന്ന് കേരള മദ്യനിരോധന സമതി

barക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നു​ള്ള മ​ദ്യ​നി​രോ​ധ​ന ജ​നാ​ധി​കാ​രം 232, 447 വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി​യ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​നെ​തി​രേ ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ എ.​കെ. ആ​ന്‍റ​ണി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

1996 ൽ ​ചാ​രാ​യം നി​രോ​ധി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തെ മ​ദ്യ​നി​രോ​ധ​ന​ത്തി​ലേ​ക്ക് ന​യി​ച്ച് മാ​തൃ​ക കാ​ട്ടി​യ ആ​ന്‍റ​ണി​ക്ക് ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.പ്ര​സി​ഡ​ന്‍റ് ടി.​പി.​ആ​ർ. നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ദി​നു മൊ​ട്ട​മ്മ​ൽ, രാ​ജ​ൻ തീ​യ​റേ​ത്ത്, ച​ന്ദ്ര​ൻ മ​ന്ന, കെ. ​മു​കു​ന്ദ​ൻ, കെ.​പി. അ​ബ്ദു​ൾ അ​സീ​സ്, കെ. ​ഗോ​പാ​ല​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, മ​നോ​ജ് കൊ​റ്റാ​ളി, പി. ​പ​ങ്ക​ജ​വ​ല്ലി, എം. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ 22ന് ​രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Related posts