സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ അ​നാ ബ്ര​ണാ​ബി​ക് സെ​ർ​ബി​യന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കും

anabrnavicc_1406ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ അ​നാ ബ്ര​ണാ​ബി​കി​നെ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വി​സി​ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. സെ​ർ​ബി​യ​യു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി ബ്ര​ണാ​ബി​ക്കി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്ന് വി​സി​ക് പ​റ​ഞ്ഞു. വി​സി​ക്കി​ന്‍റെ പാ​ർ​ട്ടി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ബ്ര​ണാ​ബി​കി​നെ പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​തേ​സ​മ​യം, ബ്ര​ണാ​ബി​കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ എ​തി​ർ​പ്പു​മാ​യി ഡ്രാ​ഗ​ണ്‍ മാ​ർ​ക്കോ​വി​ക് പ​ൽ​മ ഓ​ഫ് യൂ​ണി​ഫൈ​ഡ് സെ​ർ​ബി​യ​യു​ടെ നേ​താ​വ് രം​ഗ​ത്തെ​ത്തി. ബ്ര​ണാ​ബി​ക് അ​ല്ല ത​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന് യൂ​ണി​ഫൈ​ഡ് സെ​ർ​ബി​യ​യു​ടെ നേ​താ​വ് പ​റ​ഞ്ഞു.

യൂ​റോ​പ്പി​ൽ ഇ​താ​ദ്യ​മാ​യ​ല്ല സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ വ്യ​ക്തി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ എ​ത്തു​ന്ന​ത്. നേരത്തെ, ല​ക്സം​ബ​ർ​ഗി​ൽ സേ​വ്യ​ർ ബെ​റ്റെ​ലും അ​യ​ർ​ല​ൻ​ഡി​ലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ലി​യോ വ​രാ​ദ്ക​രും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Related posts