ഭിന്നശേഷിക്കാരനായ ബാലനെ കൂട്ടുകാരന്റെ അച്ഛന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പതിനൊന്നുകാരനെ പീഡിപ്പിച്ചത് കാടാമ്പുഴയിലെ പ്രമുഖന്‍ ലക്ഷദ്വീപ് ഹനീഫ; പ്രതി ഒളിവില്‍

peedam600മലപ്പുറം: തന്നെ പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ മറ്റൊരു പീഡനകഥ കൂടി പുറത്ത്. ഭിന്നശേഷിയുള്ള കുട്ടിയെ കൂട്ടുകാരന്റെ അച്ഛനാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഞെട്ടിക്കുന്ന സംഭവമാണ് സംഭവം പുറത്തായതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.കാടാമ്പുഴ മാറാക്കരയിലാണ് കൊടുംക്രൂരത നടന്നത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കാടാമ്പുഴ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹനീഫ ലക്ഷദീപ് എന്ന ഹനീഫ(41)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ഇയാളെ പിടികൂടിയിട്ടില്ല. പ്രതി ഒളിവില്‍ പോയതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പതിനൊന്നു വയസുള്ള ഭിന്നശേഷിക്കാരന്‍ ഒഴിവു സമയങ്ങളില്‍ അടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ കളിക്കാനെത്തുമായിരുന്നു. ഇത് മുതലെടുത്താണ് കൂട്ടുകാരന്റെ അച്ഛനായ ഹനീഫ കുട്ടിയ പീഡനത്തിനിരയാക്കിയത്. താന്‍ പോലീസ് ആണെന്നു പറഞ്ഞു പേടിപ്പിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.പലപ്പോഴും കുട്ടിയെ അടുത്ത് വിളിച്ചിരുത്തി അശ്ലീല ഫോട്ടോകളും വീഡിയോകളും കാണിച്ചുകൊടുക്കുമായിരുന്നു. ഈ സമയങ്ങളിലെല്ലാം കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. നാലോ അഞ്ചോ തവണ ഇയാളുടെ കെണിയില്‍ നിന്നും മുമ്പ് രക്ഷപ്പെട്ടിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുകാരനെ തേടി മറ്റൊരു ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് പ്രതി കുട്ടിയെ ബലമായി പിടിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. ഈ സമയം മറ്റാരും ഇയാളുടെ വീട്ടിലുണ്ടായിരുന്നില്ല.

തിരികെ വീട്ടിലെത്തിയ കുട്ടി വിവരം അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ അമ്മ ചോദിച്ചപ്പോള്‍ മുമ്പു പലതവണ കെണിയില്‍ നിന്നു രക്ഷപ്പെട്ടതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് അമ്മ അടുത്ത ബന്ധുക്കളോടും അയല്‍വാസികളോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു.മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന്റെ ക്രൂരത വ്യക്തമായത്. ചൈല്‍ഡ് ലൈന്‍ കാടാമ്പുഴ പൊലീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതനുസരിച്ചാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.ലക്ഷദ്വീപ് സ്വദേശിയായ ഹനീഫ ഇരുപത് വര്‍ഷം മുമ്പ് ഇവിടെ എത്തിയതാണ്. വിവാഹം കഴിച്ച് പിന്നീട് ഇവിടെ താമസിച്ചു വരികയാണ്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ആളുകൂടിയാണ് പ്രതി. പോക്‌സോ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വളാഞ്ചേരി സിഐ ആണ് കേസ് അന്വേഷിക്കുന്നത്.

Related posts