ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് എന്നെ ഒറ്റപ്പെടുത്തി കടന്നുകളഞ്ഞു; നടി ജോമോള്‍ തുറന്നു പറയുന്നു

jomolമലയാളികളുടെ സ്വന്തം മോളാണ് ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനം കീഴടക്കിയ ജോമോള്‍ വലിയ ഇടവേളയ്ക്കു ശേഷം സിനിമാ ലോകത്തേക്കു മടങ്ങിയെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ ആണ് ജോമോളിന്റെ മടങ്ങിവരവിലെ ആദ്യ ചിത്രം. സിനിമയില്‍ നിന്ന് വിട്ടു നിന്ന് സമയത്ത് ആരും ജോമോളിനെ അന്വേഷിച്ച് പോയിരുന്നില്ല. അത്രയ്ക്ക് വീക്കായിരുന്നു ജോമോളിന്റെ സൗഹൃദം. തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജോമോള്‍ പറയുകയുണ്ടായി.

തനിക്ക് ഇപ്പോള്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കളെന്നു പറയാന്‍ ആരുമില്ലെന്നും എല്ലാവരും സുഹൃത്തുക്കള്‍ മാത്രമാണെന്നും ജോമോള്‍ പറയുന്നു. സിനിമയില്‍ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ അത്രയും ശക്തമായ സഹൃദമായിരുന്നുവെന്നും ജോമോള്‍ പറയുന്നു

പക്ഷെ എന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ല. മൂന്നാല് കൊല്ലം മുന്‍പ് ഒരിക്കള്‍ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷെ ഒരു ചിരിയില്‍ തീര്‍ന്നു ആ പരിചയം  ജോമോള്‍ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് ജോമോള്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടായിരുന്നു ഒടുവിലഭിനയിച്ച സിനിമ.

മമ്മുട്ടി നായകനായ എത്തിയ എംടി ഹരിഹരന്റെ ടീമിന്റെ വടക്കന്‍ വീരഗാഥയില്‍ ബാലതാരമായിട്ടാണ് ജോമോള്‍ അഭിനയ രംഗത്തേക്കെത്തിയത്. ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലമാണ് ജോമോള്‍ അഭിനയിച്ചത്. ജോമോളുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ വേഷം ലഭിച്ചതും എംടിയുടെ രചനയിലായിരുന്നു. എംടി വാസുദേവന്‍നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന സ്വന്തം ജാനകിക്കുട്ടി ജോമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോളെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമെത്തി. ദേശീയ പുരസ്കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശം നേടാനും ജോമോള്‍ക്കു കഴിഞ്ഞു.

Related posts