എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ കൈ​ത്താ​ങ്ങ്; അ​നു​വി​ന്‍റെ വീ​ടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി

പി​റ​വം: എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഇ​വി​ടെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​പ​രി അ​ശ​ര​ണ​ർ​ക്ക് ആ​ശ്ര​യ​മാ​വു​ക​യാ​ണ്. പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യാ​ണ് അ​ഭി​മാ​യത്.

പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ക​ക്കാ​ട് കു​രി​ക്കാ​ട്ടു​മ​ല​യി​ൽ അ​നു വ​ർ​ഗീ​സി​നാ​ണ് കു​ട്ടി​ക​ൾ ചേ​ർ​ന്ന് കൈ​കോ​ർ​ത്ത് പാ​ർ​പ്പി​ടം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. അ​നു​വി​ന്‍റെ സ്വ​പ്ന​ഭ​വ​ന​മാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. നി​ർ​ധ​ന​രാ​യ അ​നു​വി​ന്‍റെ മാ​താ​വും പി​താ​വും, മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും, മു​ത്തഛ​നും, മു​ത്ത​ശ്ശി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ൽ​ക്കൂ​ര​യാ​യി വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്.

ഇ​വ​രു​ടെ ദൂരി​ത പൂ​ർ​ണ​മാ​യ ജീ​വി​തം നേ​രി​ൽ​ക​ണ്ട​റി​ഞ്ഞ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ വി​വ​രം എ​ൻ​സി​സി ഓ​ഫീ​സ​ർ പി.​പി. ബാ​ബു​വി​നെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി കു​ടും​ബ​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി കേ​ഡ​റ്റു​മാ​രേ​യും കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദാ​നി​യേ​ൽ തോ​മ​സും മ​റ്റു അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളു​മെ​ല്ലാം സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി. വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. വീ​ടി​ന്‍റെ മേ​ൽ​ത്ത​ട്ട് വാ​ർ​ക്ക​യ്ക്ക് സ​ജീ​വ​മാ​യി ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

കേ​ഡ​റ്റു​ക​ൾ ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് വീ​ടി​നാ​യി സ​മാ​ഹ​രി​ച്ച​ത്. 850 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള വീ​ടി​ന്‍റെ പ​ണി​ക​ൾ മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കൈ​മാ​റി​യ​ത്. സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ലെ അ​ഞ്ച് കോ​ള​നി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം ശു​ചീ​ക​രി​ച്ച് കൊ​തു​കു നി​വാ​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു.

കൂ​ടാ​തെ പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ത് 30 കി​ട​ക്ക​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ, വൃ​ദ്ധ സ​ദ​ന​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ മാ​തൃ​ക​യാ​വു​ക​യാ​ണ്.സ്കൂ​ളി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ പി.​പി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നും കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

വീ​ടി​ന്‍റെ താ​ക്കോ​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മു​വാ​റ്റു​പു​ഴ രൂ​പ​ത ബി​ഷ​പ്പ് ഡോ. ​എ​ബ്രാ​ഹം മാ​ർ യൂ​ലി​യോ​സ് കൈ​മാ​റി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ മോ​ണ്‍. വ​ർ​ഗീ​സ് കു​ന്നും​പു​റം, ലോ​ക്ക​ൽ മാ​നേ​ജ​ർ തോ​മ​സ് ആ​റ്റു​മാ​ലി​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന​മ്മ ഡോ​മി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡോ. ​അ​ജേ​ഷ് മ​നോ​ഹ​ർ, ജി​ൽ​സ് പെ​രി​യ​പ്പു​റം, സി​ജി സു​കു​മാ​ര​ൻ, മെ​ബി​ൻ ബേ​ബി, മു​കേ​ഷ് ത​ങ്ക​പ്പ​ൻ, ഐ​ഷ മാ​ധ​വ​ൻ, സോ​ജ​ൻ ജോ​ർ​ജ്, ത​ന്പി പു​തു​വാ​ക്കു​ന്നേ​ൽ, ഉ​ണ്ണി വ​ല്ല​യി​ൽ​സ കെ.​ആ​ർ. ശ​ശി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ്, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദാ​നി​യേ​ൽ തോ​മ​സ്, ബെ​ന്നി ജോ​സ്, എ.​എം. ലി​ല്ലി, റോ​ഷ്നി പി. ​ജോ​ർ​ജ്, പി.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts