തൃഷയുടെ കഷ്ടകാലം അവസാനിക്കുന്നില്ല, ഫോട്ടോ മോര്‍ഫ് ചെയ്ത കേസില്‍ നടിയുടെ അമ്മയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

Thirisha-canda-26Mar-2014ജെല്ലിക്കെട്ടിനെതിരേ പ്രതികരിച്ച തമിഴ് നടി തൃഷയ്ക്കു വീണ്ടും തലവേദന. അമ്മയ്‌ക്കെതിരെ ചെന്നൈ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് പുതിയ സംഭവവികാസം. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തൃഷയെ അറസ്റ്റു ചെയ്തു എന്ന രീതിയിലാണ്. അതേസമയം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട കേസിലല്ല അറസ്റ്റ് വാറണ്ട്. അമ്മ ഉമ കൃഷ്ണനെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് പലവട്ടം കോടതി വാദത്തിനെടുത്തെങ്കിലും ഉമ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറന്റ് അയയ്ക്കുകയായിരുന്നു. അതേസമയം, ഈ കേസ് പിന്‍വലിച്ചതായി മാനേജര്‍ അറിയിച്ചു. ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തൃഷയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉമ ആവശ്യപ്പെട്ടിട്ടുണ്ട്. തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.

Related posts