ദേ പിന്നെയും ഫോട്ടോഷോപ്പ് ..! ഖാദി ബോര്‍ഡ് കലണ്ടറില്‍ ഗാന്ധിചിത്രത്തിനു പകരം മോദിയുടെ പടം; പ്രതിഷേധം ശക്തം

pkd-modiചാലക്കുടി: ഗാന്ധിചിത്രത്തിനു പകരം ഖാദി ബോര്‍ഡ് ഇറക്കിയ കലണ്ടറില്‍ മോദിയുടെ പടം വച്ചത് രാഷ്ട്രപിതാ വിനോടുള്ള അനാദരവാണെന്നും ഈ കലണ്ടര്‍ പുറത്തിറക്കിയാല്‍ കത്തിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റ മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.കെ.അനില്‍ലാല്‍ അധ്യക്ഷത വഹിച്ചു.ജിമ്മി കിഴക്കുംതല, ഇന്‍ഷാദ് മുത്തു, ഡോണാള്‍ഡ് ജോര്‍ജ്, കെ.ജെ.സീക്കോ, കെ.എസ്.ഷൈന്‍, കെ.എസ്.മനീഷ്, അര്‍ജുന്‍ വിദ്യാധരന്‍, അലക്‌സ് പുതുശേരി, അന്‍സാര്‍ കബീര്‍, രതീഷ് കരിക്കുംതറ എന്നിവര്‍ പ്രസംഗിച്ചു.

Related posts