ബാ​ർ​കോ​ഡ് മാ​റ്റി ഒ​ട്ടി​ച്ചു കു​റ​ഞ്ഞ വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

ഫ്ളോ​റി​ഡാ: 1825.20 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ 3.70 ഡോ​ള​റി​ന് വാ​ങ്ങാ​ൻ ശ്ര​മി​ച്ച ആം​ബ​ർ വെ​സ്റ്റ് എ​ന്ന 25കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ക്ലി​യ​റിം​ഗ് വി​ൽ​പ​ന​ക്ക് വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റി​ക്ക​ർ പ​റി​ച്ചെ​ടു​ത്തു. വി​ല കൂ​ടി​യ സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റി​ക്ക​റി​നു മു​ക​ളി​ൽ പ​തി​ച്ചാ​ണ് യു​വ​തി ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​ത്.

ഫ്ളോ​റി​ഡാ ലോ​ക്ക​ൽ വാ​ൾ​മാ​ർ​ട്ടി​ൽ വാ​രാ​ന്ത്യ​മാ​യി​രു​ന്നു സം​ഭ​വം. സെ​ൽ​ഫ് ചെ​ക്കൗ​ട്ടി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത് ബാ​ഗി​ൽ വ​യ്ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

മ​ക​ന് ഗി​ഫ്റ്റ് ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തി​നു ശ്ര​മി​ച്ച​തെ​ന്നും കം​പ്യൂ​ട്ട​ർ ഭ​ർ​ത്താ​വി​നു വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഷോ​പ്പി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തി​നും ക​ള​വു ന​ട​ത്തി​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി റി​വ​ർ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ജ​യി​ലി​ല​ട​ച്ച ഇ​വ​രെ 3,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ വി​ട്ടു. കേ​സ് ഡി​സം​ബ​ർ 13ന് ​വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ

Related posts