നിസാമിന്റെ ഭാര്യയെ വീട്ടുകാര്‍ ഇറക്കിവിട്ടു, കോടികളുടെ ബീഡിക്കമ്പനി നഷ്ടത്തിലേക്ക്, വില്ലകളുടെ വില്പനയും ഇടിഞ്ഞു, ജയിലിലെ കോടീശ്വരന്റെ സാമ്രാജ്യം വീഴുന്നു

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ നിസാമിന്റെ ബിസിനസ് സാമ്രാജ്യം തകരുന്നു. നിസാമിന്റെ ബീഡി കമ്പനിയും ഫ്‌ളാറ്റ് വില്പനയുമെല്ലാം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വില്‍പ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാല്‍ ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ് പ്രചാരണം. രണ്ടു വര്‍ഷമായി മുഹമ്മദ് നിസാം ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലാണ്. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നു.

നിസാമിന്റെ സഹായികളെല്ലാം പിന്‍വലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി. ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തര്‍ക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യയ്ക്ക് ഇതില്‍ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്. നിസാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോള്‍.

നിസാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാര്‍ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശനം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. തന്റെ ഭാര്യക്കുപോലും ബിസിനസില്‍ ഇടപെടാനാവില്ലെന്നു നിസാം പരാതിപ്പെടുകയും ചെയ്തിരുന്നു.

 

Related posts