കോടികള്‍ വാരിയെറിഞ്ഞിട്ടും മോഹന്‍ലാല്‍ വന്നിട്ടും കൂപ്പുകുത്തി ബിഗ് ബോസ് ഷോ, ടിവി റേറ്റിംഗില്‍ ഒരിഞ്ചു പോലും മുന്നേറാതെ വന്നതോ ടെ പരസ്യക്കാരും പിന്‍വലിയുന്നു, ബിഗ് ബോസിന് സംഭവിച്ചതെന്ത്?

ആഗോള തലത്തിലും ഇന്ത്യയിലെ മറ്റു ഭാഷകളിലും തരംഗം തീര്‍ത്ത ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തില്‍ പച്ചപിടിച്ചില്ല. മോഹന്‍ലാലിനെ അവതാരകനാക്കി 50 കോടി രൂപ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ ഷോ ബാര്‍ക് റേറ്റിംഗില്‍ ഏറെ പിന്നിലാണ്. ഏഷ്യാനെറ്റിന്റെ പരസ്യ ക്യാംപയ്‌നുകളൊന്നും ഷോയെ രക്ഷിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

അവതാരകനായ ലാല്‍ വാങ്ങുന്നത് 12 കോടി രൂപയാണ്. ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 16 പേര്‍ താമസിക്കുന്നതാണ് മത്സരം. ഓരോ ആഴ്ചകളിലും ഇതില്‍ നിന്ന് എലിമിനേഷനും ഉണ്ടാകും. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി,തരികിട സാബു എന്നിവരാണ് മത്സരാര്‍ഥികള്‍.

കഴിഞ്ഞമാസം 24ന് തുടങ്ങിയ ഷോയ്ക്ക് ഇതുവരെ ബാര്‍ക് റേറ്റിംഗില്‍ ആദ്യ അഞ്ചിലെത്താനായില്ല. പണ്ട് സൂര്യാ ടിവിയില്‍ മലയാളിഹൗസ് എന്ന പേരില്‍ ഇതുപോലൊരു ഷോ നടന്നിരുന്നു. അശ്ലീലത അടിമുടി നിറഞ്ഞു നിന്ന ഷോയ്‌ക്കെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതോടെ ആദ്യ സീസണ്‍ കൊണ്ടു തന്നെ പരിപാടി ചാനല്‍ പൂട്ടിക്കെട്ടി.

Related posts