ബിനിയുടെ തുടക്കം കള്ളുഷാപ്പിലെ കറിവെപ്പുകാരിയായി, ഷാപ്പിലെ സ്ഥിരം വരവുകാരനുമായി ചുറ്റിക്കളിയായതോടെ നാട്ടുകാര്‍ ഇടപെട്ടു, ഒടുവില്‍ കടല്‍ കടന്ന് ഗള്‍ഫിലെത്തി, ബിനിയുടെ കഥകള്‍ പലതും ഞെട്ടിക്കുന്നത്

കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനിയെന്ന 37കാരിയുടെ പൂര്‍വചരിത്രം ഞെട്ടിക്കുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. വലിയ നിലയിലേക്കുള്ള വളര്‍ച്ചയില്‍ കരുവാക്കിയതാകട്ടെ സമ്പന്നരായ പുരുഷന്മാരെയും. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവന്‍ചേരി തച്ചര്‍കുന്ന് എസ്. എല്‍ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൊയിലേരി ഊര്‍പ്പള്ളി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ മധുവിന്റെ ഭാര്യ ബിനി മധു(37) പിടിയിലായത്. കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍ 36), വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38), പൊയില്‍കോളനിയിലെ ആദിവാസി കാവലന്‍(52) എന്നിവരും കേസില്‍ പിടിയിലായിരുന്നു.

ദരിദ്രകുടുംബത്തിലായിരുന്നു ബിനി പിറന്നത്. മാതാപിതാക്കള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലാതയതോടെ പത്താംക്ലാസില്‍ തോറ്റ ബിനി ജീവിതമാര്‍ഗം അന്വേഷിച്ചുനടന്നു. അതിനിടയില്‍ നാട്ടില്‍ തന്നെയുള്ള ഷാപ്പില്‍ കറിവെപ്പുകാരിയായി ജോലിക്കു കയറി. ബിനി വന്നുകയറിയതോടെ ഷാപ്പിലെ വരുമാനവും ഉയര്‍ന്നു. ഇതിനിടെ സ്ഥിരം കള്ളുകുടിക്കാനെത്തിയ ഒരു സമ്പന്നനുമായി പ്രണയത്തിലായി. ഇതിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇവരെ ഇവിടെനിന്നു പറഞ്ഞുവിട്ടു.

ഷാപ്പിലെ ജോലി നിര്‍ത്തിയതോടെയാണ് ബിനി ഗള്‍ഫിലേക്ക് പറക്കുന്നത്. തിരികെയെത്തുന്നത് വലിയ പണക്കാരിയായിട്ടായിരുന്നു. ഇതിനിടെ കല്യാണവും കഴിഞ്ഞിരുന്നു. നാട്ടിലെത്തിയ ബിനി നേരെ വയനാട്ടിലേക്ക് താമസം മാറുകയായിരുന്നു .തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തായിരുന്നു ആദ്യം താമസം. പിന്നീടാണ് മാനന്തവാടി എരുമത്തെരുവിലേക്ക് മാറിയത്. ഇവിടെയും പണക്കാരായ യുവാക്കളുമായി അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. കൊയിലേരിയില്‍ കബനി പുഴയോരത്ത് പതിനെട്ട് സെന്റ് സ്ഥലംവാങ്ങിയ ബിനി ഇവിടെയാണ് വീടുവച്ചത്. ഇതിനിടെയാണ് കഥയിലെ ട്വിസ്റ്റായി സുലിലിനെ കണ്ടുമുട്ടുന്നത്.

വീട് നിര്‍മാണ വേളയില്‍ സ്വദേശമായ തിരുവനന്തപുരത്ത് ഒരു കുടുംബ വീട്ടില്‍ കല്യാണത്തിന് പോയപ്പോഴായിരുന്നു ഇത്. വിവാഹബന്ധം ഉപേക്ഷിക്കുമെന്നും സുലിലിനെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളെ വീട്ടില്‍ താമസിപ്പിച്ചത്. അയല്‍വാസികളെ സഹോദരനാണെന്ന് വിശ്വസിപ്പിച്ചു. ഈ സമയം സുലിലിന്‍റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ വലിയൊരു തുകയും ഇയാളുടെ കൈവശമുണ്ടായിരുന്നു.

വീട് നിര്‍മാണ ഘട്ടത്തില്‍ പല തവണയായി സുലിലിന്റെ കയ്യില്‍ നിന്നായി 40ലക്ഷം രൂപ വാങ്ങിയതിന്റെ ബാങ്ക് രേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നും ആഡംബരത്തില്‍ മുഴുകിയ ബിനി ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് കാറില്‍ കറങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. രാവിലെ മുതല്‍ ക്ലബ് കുന്നിലെ ഹെല്‍ത്ത് ക്ലബിലും ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ എത്തിയിരുന്നു. മുഴുവന്‍ സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു. കൂടാതെ വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാരെ കൊണ്ട് വാങ്ങിക്കുകയാണ് പതിവ്.

ധൂര്‍ത്ത് വളരെപെട്ടെന്ന് കടബാധ്യതയില്‍ എത്തിച്ചു. ഇതോടെ സുലിലിന്റെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ തീരുകയും ചെയ്തു. സുലിലിനെ ഒഴിവാക്കുകയായി ബിനിയുടെ ലക്ഷ്യം. സുലില്‍ നിരന്തരം പണം ആവശ്യപ്പെട്ടതോടെ വേലക്കാരി അമ്മുവിന് ക്വട്ടേഷന്‍ നല്‍ക്കുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോവുകയും അവര്‍ കൃത്യം നടത്തുകയുമായിരുന്നു. ഇതിനിടയില്‍ വിദേശത്തുനിന്നും നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി അയല്‍ വാസികള്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടിയിലെ ഹോട്ടലിലാണ് താമസം.

Related posts