കൊ​ല്ല​ത്ത് ബ്ലീ​ച്ചിം​ഗ് പൗ​ഡ​റു​മാ​യി​വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ക​ത്തി ; തീ​കെ​ടു​ത്താ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രെ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

lorry-fireകൊ​ല്ലം: വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ബ്ലീ​ച്ചിം​ഗ് പൗ​ഡ​റു​മാ​യി രാ​ജ​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തീ​കെ​ടു​ത്താ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ത്സ​ന​ൽ​കി. ഇ​ന്ന് രാ​വി​ലെ കൊ​ല്ലം ബി​ഷ​പ്പ് ജെ​റോം ന​ഗ​റി​ന് സ​മീ​പ​മു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലാ​ണ് ലോ​റി​ക്ക് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ൽ വെ​ള്ളം വീ​ണ​തി​നെ​ തു​ട​ർ​ന്ന് പു​ക​ഞ്ഞു​ക​ത്തു​ക​യാ​യി​രു​ന്നു. ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​യ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, ശി​വ​ശ​ങ്ക​ര​ൻ, ബി​നു, ഷി​ബു, അ​നി​ൽ​കു​മാ​ർ, ദീ​പ​ക്, ഷ​ഹാ​ദ്, ശ്രീ​ജി​ത്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ച​ത്.

ലോ​റി​യി​ൽ ഡ്രൈ​വ​റുംക്ലീ​ന​റും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മു​ത്തു​ഭാ​യി​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​യാ​ളും ചി​കി​ത്സ​യി​ലാ​ണ്. ലോ​റി​പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​നി​ല​യി​ലാ​ണ്. ചാ​മ​ക്ക​ട, കു​ണ്ട​റ, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് തീ​കെ​ടു​ത്തി​യ​ത്.

യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ കൊ​ണ്ടു​വ​ന്ന​ത്. അ​തേ​സ​മ​യം വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ നി​ല​പാ​ട്. ക​രാ​റു​കാ​രാ​ണ് സു​ര​ക്ഷാ​സം​വി​ധാ​ന​മൊ​രു​ക്കാ​തെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ കൊ​ണ്ടു​വ​രു​ന്ന​ത്. പ​ല​ത​വ​ണ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. കൊ​ല്ല​ത്തു​ത​ന്നെ നാ​ലു​ത​വ​ണ ഈ ​നി​ല​യി​ലു​ള്ള തീ​പി​ടു​ത്ത​മു​ണ്ടാ​യ​താ​യി ഫ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.

Related posts