ഇതുപോലൊരു സെല്‍ഫ്്‌ഗോള്‍ സ്വപ്‌നങ്ങളില്‍മാത്രം! മിനെസോട്ട എഫ്‌സി ഗോളിയുടെ ലോകോത്തര മണ്ടന്‍ സെല്‍ഫ്‌ഗോള്‍ തരംഗമാകുന്നു! (വീഡിയോ)

പൊന്നണ്ണ നമിച്ചിരിക്കുന്നു! സ്വന്തം ടീമിന്റെ കരുത്തുറ്റ ഗോളിയുടെ പ്രകടനം കണ്ട ആരാധകര്‍ ഇങ്ങനെയൊരു മെസേജ് ഈ ഗോളിക്ക് അയച്ചില്ലെങ്കിലേ അ്ത്ഭുതമുള്ളു. സെല്‍ഫ്‌ഗോളുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമാകുന്നത്‌
ചില ഗോളുകള്‍ കാണുമ്പോഴാണ്. ഈ മണ്ടന്‍ ഗോളി ഇന്ത്യക്കാരന്‍ പോയിട്ട് ഏഷ്യക്കാരന്‍ പോലുമല്ലെന്നതില്‍ ആശ്വസിക്കാം. നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ സംഭവിച്ചത്. മിനെസോട്ട എ.സിയും എഎഫ്‌സി ബേണ്‍മൗത്തും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് മിനെസോട്ട എഫ്‌സിയുടെ കാമറൂണുകാരനായ ഗോള്‍കീപ്പര്‍ ദോക്കയ്ക്ക് അബദ്ധം പറ്റിയത്. അപകടകരമല്ലാത്ത ഒരു പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം ഡോക്ക് ഇടതുഭാഗത്തുണ്ടായിരുന്ന ടീം അംഗത്തിന് എറിഞ്ഞുകൊടുത്തതാണ്. പന്ത് പക്ഷേ പോയത് സ്വന്തം പോസ്റ്റിലേക്കും. വീഡിയോ കണ്ടുനോക്കൂ…

Related posts