Set us Home Page

ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം

kar_2017may30era1

ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം...[ read more ]

അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ…

kar_2017May23kka1

വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ. മാത്രമല്ല വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുന്നവരാണ് അധിനിവേശസസ്യങ്ങൾ. വേനൽക്കാല...[ read more ]

മണം തരും മുല്ല പണവും തരും

kar_2017May16ya1

ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ...[ read more ]

ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി

agri

വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ നട്ടാൽ ജൂണ്‍ജൂലൈ മാസത്തിൽ വിള വെടുക്കാം. വേനൽ അവസാ നമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളർച്ച പ്രാപിക്കുന്ന പച്ചക്കറികൾക്കാണ് ഏറ്റവും മികച്ച വിളവു ലഭ്യമാകു ന്നത്. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇല പ്പേൻ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവൽ, പയർ തുടങ്ങിയ പച്ചക്കറികളുടെ കൃഷി...[ read more ]

മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ

kar_2017apri27tra1

മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോൾ മാത്രമെ തെങ്ങിനു നൽകേണ്ട വളത്തിന്‍റെ അളവ് കൃത്യമായി നിർണ്ണയിക്കാനും കഴിയൂ. ആധുനിക കൃഷി സന്പ്രദായത്തിൽ മണ്ണു പരിശോധന അനിവാര്യമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഫലഭൂയിഷ്ഠമായ എക്കൽ മണ്ണോ, പശിമരാശി മണ്ണോ ആണ് തെങ്ങു കൃഷിക്ക് ഏറ്റവും യോജിച്ചത്. ചെങ്കൽ നിറഞ്ഞ പശിമരാശി മണ്ണും നീർവാർച്ചയുള്ള ചെളിപ്രദേശങ്ങളും മണൽ പ്രദേശങ്ങളും തെങ്ങുകൃഷിക്കു പറ്റിയതുതന്നെ. ഖരജലവാതകങ്ങളുടെ...[ read more ]

അനന്തപുരിയിലെ എള്ളുകൃഷി

kar_2017apri21hha1

എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ഇന്ന് അതിമനോഹരങ്ങളായ എള്ളിൻ തോട്ടങ്ങൾ കാണാമറയത്തായി. എന്നാൽ എള്ളുകൃഷി അപൂർവമായെങ്കിലും ചിലസ്ഥലങ്ങളിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം ഇൻഫർമേഷൻ കേരള മിഷനിൽ ഉദ്യോഗസ്ഥനായ സുനിൽരാജിന്‍റെ എള്ളുകൃഷി വിജയം എള്ളുകൃഷിയുടെ സാധ്യതകളിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ ഓണാട്ടുകരയിലാണ് (ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഭാഗം)ഏറ്റവും കൂടുതൽ എള്ളുപാടങ്ങൾ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ കാച്ചാണി ചെക്കകോണത്ത് 17 സെന്‍റ് പാടത്ത് ഇപ്പോൾ സുനിൽരാജ് എള്ള്...[ read more ]

കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ

kakka2

കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ. വ്യത്യസ്തമായ കൃഷികളും കൃഷിരീതികളും പരീക്ഷിക്കുന്നതിൽ അതീവ തത്പരനാണദ്ദേഹം. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയാണ് ഇപ്പോൾ മാത്തച്ചൻ നടത്തിക്കൊണ്ടിരിക്കുന്നത്. മുത്തുകൃഷി! ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകളാണ് അദ്ദേഹം തന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. മാത്തച്ചന്‍റെ മുത്തുകൃഷിയെക്കുറിച്ചറിയാം. കേരളത്തിൽ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതിൽ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാന്പാണ് (calcium carbonate). ഇത് നീറ്റിയെടുത്ത് കുമ്മായ...[ read more ]

ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം

kar_2017apri15kka1

കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതുമൂലമാണ് ഈ വാതകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് ഒരു ആഗോള ഉടന്പടി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയും ഈ ഉടന്പടിയിൽ പങ്കാളിയാണ്. ഈ അവസരത്തിൽ മലിനീകരണം കുറഞ്ഞ പ്രകൃതിദത്ത ഇന്ധനങ്ങളുടെ പ്രാധാന്യം വളരെ വർധിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസരോചിതമായി പ്രകൃതിദത്ത ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് സംരംഭകരെ തേടിക്കൊണ്ടിരിക്കുന്നു. സസ്യജന്യ ഇന്ധനം ഉപയോഗിച്ച്...[ read more ]

കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്

kar_2017apri07vb1

വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ...[ read more ]

ഇനി ടെറസിലും കുരുമുളക്

2017march28joby_sebastian

ടോം ​ജോ​ർ​ജ് ടെറസിലും പറന്പിൽ വളർ ത്തുന്ന രീതിയിൽ കുരുമുളക് വളർത്താം. കർഷകനു തനി യെ സ്ഥാപിക്കാം. കു​രു​മു​ള​ക് ഒ​രു​വ​ർ​ഷം കൊ​ണ്ടു കാ​യ്ച്ചു തു​ട​ങ്ങും. വി​ള​വ് നാ​ലി​ര​ട്ടി, വ​ർ​ഷം മു​ഴു​വ​ൻ വി​ള​വെ​ടു​ക്കാം. ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, വാ​നി​ല പോ​ലു​ള്ള കൃ​ഷി​ക​ളി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പെ​ർ​ക്കൊ​ലേ​റ്റ​ർ ഫെ​ർ​ട്ടി​ഗേ​ഷ​ൻ പോ​സ്റ്റ് (പി​എ​ഫ്പി) എ​ന്ന സം​വി​ധാ​ന​ത്തി​ൽ വ​ള​ർ​ത്തു​ന്പോ​ഴാ​ണ് സ​മൃദ്ധ​മാ​യ വി​ള​വ് നേ​ര​ത്തേ ല​ഭി​ക്കു​ന്ന​ത്. ജൈ​വ​ക​ർ​ഷ​ക​നും വി​ർ​ഗോ ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ​യു​മാ​യ കോ​ത​മം​ഗ​ലം ത​ട്ടേ​ക്കാ​ട് കു​രി​ശു​മൂ​ട്ടി​ൽ അ​ഡ്വ. ജോ​ബി സെ​ബാ​സ്റ്റ്യ​നാ​ണ്...[ read more ]

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS