ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ട ഗാ​യ​ക​ന്‍ കു​ടു​ങ്ങി ! പാ​ല​ക്കാ​ട് ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​കേ​ട്ട് വീ​ട്ടി​ല്‍ ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ ഗാ​യ​ക​ന്‍ കു​ടു​ങ്ങി.

അ​ഗ​ളി സ്വ​ദേ​ശി​യും ത​മി​ഴ് പി​ന്ന​ണി ഗാ​യ​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

അ​ട്ട​പ്പാ​ടി​യി​ലെ വീ​ടി​ന് പി​ന്നി​ലാ​യി ഗ്രോ​ബാ​ഗി​ല്‍ ത​ഴ​ച്ചു​വ​ള​രു​ക​യാ​യി​രു​ന്ന 20 ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ടു​ത്തു.

മൂ​ന്ന് ത​മി​ഴ്‌​സി​നി​മ​ക​ളി​ല്‍ പി​ന്ന​ണി പാ​ടി​യ ആ​ളാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ന​ന്നാ​യി ക​വി​ത​യെ​ഴു​തു​ക​യും ഈ​ണ​ത്തി​ല്‍ ചൊ​ല്ലു​ക​യും ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​ന്റെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​ടു​ത്തി​ടെ അ​ല്‍​പ്പം അ​സ്വാ​ര​സ്യ​മു​ണ്ടാ​യി.

ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ സി​ദ്ധ​ന്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്താ​ന്‍ ഉ​പ​ദേ​ശി​ച്ച​ത്. ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് അ​നു​സ​രി​ച്ച് പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ഐ​ശ്വ​ര്യം നാ​ള്‍​ക്കു​നാ​ള്‍ കൂ​ടു​മെ​ന്നും മ​ന്ത്ര​വാ​ദി വി​ശ്വ​സി​പ്പി​ച്ചു.

ഉ​പ​ദേ​ശം അ​തേ​മ​ട്ടി​ല്‍ ഏ​റ്റെ​ടു​ത്ത രാ​ധാ​കൃ​ഷ്ണ​ന്‍ പ​ച്ച​ക്ക​റി​ക്ക് പ​ക​രം ഗ്രോ​ബാ​ഗി​ല്‍ ക​ഞ്ചാ​വ് വി​ത്ത് പാ​കി. വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ മു​ള​പൊ​ട്ടി​യ​തോ​ടെ ചെ​ടി​ക​ള്‍ വേ​രു​റ​പ്പി​ച്ച് ന​ന്നാ​യി ത​ഴ​ച്ചു വ​ള​ര്‍​ന്നു.

ഐ​ശ്യ​ര്യം തി​രി​കെ​ക്കി​ട്ടു​ന്ന​തി​ന്റെ ചി​ല ല​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രോ എ​ക്‌​സൈ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ടെ​ടു​ത്ത ക​ഞ്ചാ​വ് ചെ​ടി​ക​ള്‍​ക്ക് 134 സെ​ന്റി​മീ​റ്റ​ര്‍ വ​രെ ഉ​യ​ര​മു​ണ്ട്. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള ചെ​ടി​ക​ള്‍ പൂ​ക്കാ​റാ​യ​താ​യി​രു​ന്നു.

Related posts

Leave a Comment