top ad

Set us Home Page

പ്രാഞ്ചിയേട്ടന്‍മാര്‍..! കലോത്സവം ‘ബഡായി മേള’യാക്കി രക്ഷിതാക്കള്‍; ‘ഗപ്പ’ടിക്കാന്‍ സ്‌കൂളുകള്‍ സ്റ്റേഷനിലേക്ക്

KNR-KALOLSAVAM

കോഴിക്കോട്: കലോത്സവം തുടങ്ങികഴിഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പ് വേദിയില്‍ കയറിയാടുന്ന മത്സരാര്‍ഥികള്‍ക്കല്ല, രക്ഷിതാക്കള്‍ക്കാണ്. അവര്‍ ഒന്നാം സ്ഥാനത്തിനായി നെഞ്ചുരുക്കിേക്കാട്ടെ..,  പക്ഷെ സ്വന്തം മകന് അല്ലെങ്കില്‍ മകള്‍ക്ക് കിട്ടിയ ഗ്രേഡ് കൂട്ടിപറയുന്നതെന്തിന്...? ഇത്തരക്കാരെ കൊണ്ടു തോറ്റു. മീഡിയാ റൂമില്‍ കയറി അവര്‍ അങ്ങ് തകര്‍ക്കുകയാണ്... ബഡായി വിടാന്‍ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ...! മാധ്യമപ്രവര്‍ത്തകര്‍ അതൊട്ടുചോദിക്കുകയുമില്ല. ഇന്നലെ ഓട്ടന്‍ തുള്ളലില്‍ ഒന്നാംസ്ഥാനവുമായി (വിഭാഗം പറയുന്നില്ല) ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി എത്തി. സംഭവം ശരിയാണ്,...[ read more ]

മണ്‍കലത്തില്‍ മഞ്ചാടിക്കുരു അലങ്കരിച്ച് ശരണ്യ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് ഏറ്റുവാങ്ങി

manjadi-s

ഗുരുവായൂര്‍: മണ്‍കലത്തില്‍ മഞ്ചാടിക്കുരുകൊണ്ട് തീര്‍ത്ത അലങ്കാര രൂപത്തിന് ചിത്രകാരി ശരണ്യ ചങ്ങരംകുരമത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് ബഹുമതി. 'ടെറോക്കോട്ട ലക്കി സീഡ് എന്ന് പേരിട്ടിട്ടുള്ള അലങ്കാര രൂപമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 38600 മഞ്ചാടിക്കുരുകൊണ്ട് മൂന്നടി വലിപ്പമുള്ള മണ്‍കലത്തില്‍ അഞ്ചു മണിക്കൂര്‍ സമയംമെടുത്താണ് 'ടെറോക്കോട്ട റെഡ് ലക്കി സീഡ്' എന്ന പേരിട്ടിട്ടുള്ള അലങ്കാര രൂപം തീര്‍ത്തത്.  ഇതേ അലങ്കാരത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് ബഹുമതിയും ലഭിച്ചു. യുആര്‍എഫ് ബഹുമതിക്കും...[ read more ]

എല്ലാ പിന്‍തുണയുമായി ബാപ്പയും..! മതത്തിന്റെ അതിര്‍വരമ്പുകളില്ല; മന്‍സിയ ഇനി കലയെ ‘വിധിക്കും’

mansiya-s

കോഴിക്കോട്: മതചിന്തകള്‍ക്കതീതമായി കലയെ ജീവിതത്തോട് ചേര്‍ത്തുപിടിച്ച നര്‍ത്തകി കഴിഞ്ഞ ദിവസം കേരളനടനം നടന്ന പ്രധാന വേദിയിലുണ്ടായിരുന്നു. വേദിയില്‍ ചിലങ്ക കെട്ടിയാടാനല്ല, മറിച്ച് കൗമാരകലാപ്രകടനത്തെ വിലയിരുത്താന്‍...നൃത്തം ശാസ്ത്രീയമായി അഭ്യസിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തില്‍ ഒറ്റപ്പെട്ട മന്‍സിയ തളര്‍ന്നിരിക്കുകയായിരുന്നില്ല, പിച്ചവച്ച് പടവുകള്‍ കയറുകയായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിലെ നൃത്തവേദികളിലെ പ്രധാന വിധികര്‍ത്താവാണ് മന്‍സിയ ഇപ്പോള്‍. മന്‍സിയ വിധിയെഴുതുന്ന ആറാമത്തെ ജില്ലാ കലോത്സവമാണിത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ടതുമൂലം നൃത്തത്തെ പടിക്കുപുറത്തുനിര്‍ത്താന്‍ മതനേതാക്കളും സമൂഹവും ഒരുപോലെ...[ read more ]

വ്യാപക പരിഹാസം..! വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം: സര്‍ക്കുലര്‍ എക്‌സൈസ് പിന്‍വലിച്ചു

MADHYAM

തിരുവനന്തപുരം: വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസവും നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്തു നിന്നും ഉദ്യോഗസ്ഥരിലേക്ക് എത്തിയത്. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് വിവരം....[ read more ]

എമര്‍ജന്‍സിയായി ഇടപെടണം..! സ്വകാര്യ ബസുകളില്‍ എമര്‍ജന്‍സി വാതിലുകളില്ല; നടപടി വേണമെന്ന് നാട്ടുകാര്‍

PKD-BUS

മണ്ണാര്‍ക്കാട്: ജില്ലയിലെ സ്വകാര്യബസുകളില്‍ എമര്‍ജന്‍സി വാതില്‍ കാണാനില്ലെന്നു പരാതി. മണ്ണാര്‍ക്കാട്– പാലക്കാട്, പാലക്കാട്– കോഴിക്കോട് റൂട്ടുകളിലെ സ്വകാര്യബസുകള്‍ക്കാണ് എമര്‍ജന്‍സി വാതിലുകള്‍ ഇല്ലാത്തത്.്അത്യാഹിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി സ്വകാര്യബസുകളുടെ പിറകിലോ വലതുവശത്തോ എമര്‍ജന്‍സി വാതില്‍ സ്ഥാപിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിയമം. നിലവില്‍ പിറകിലോ വലതുവശത്തോ ആയി എമര്‍ജന്‍സി എക്‌സിറ്റ് എന്ന ബോര്‍ഡ് മാത്രമേ കാണാനാകൂ. ഓരോവര്‍ഷവും ബസുകള്‍ക്ക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ ടെസ്റ്റ് നടക്കാറുണ്ട്. ടെസ്റ്റില്‍ പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടെങ്കിലേ...[ read more ]

ഞങ്ങളുണ്ട്..! തെരുവോരങ്ങളിള്‍ ആരോരു മില്ലാതെ രോഗത്താല്‍ ബുദ്ധി മുട്ടുന്നവരെ തേടി ഒരുകൂട്ടം യുവ ഡോക്ടര്‍മാര്‍

doctor

കെ.കെ. അര്‍ജുനന്‍ തൃശൂര്‍: ഈറന്‍ കണ്ണിനോ ദേവരൂപം...നീറും നെഞ്ചിനോ ശാന്തിമന്ത്രം...എന്ന സിനിമാഗാനം ഡോക്ടര്‍മാരെക്കുറിച്ചാണ്.. ആരോരുമില്ലാതെ നഗരത്തില്‍ അലഞ്ഞു തിരിയുന്നവരെ തേടി ഡോക്ടര്‍മാരെത്തുമ്പോള്‍ ഈ ഗാനം അന്വര്‍ഥമാകുന്നു. മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത ഒരുകൂട്ടം യുവ ഡോക്ടര്‍മാരാണ് തെരുവോരങ്ങളിലേക്ക് ആരോരുമില്ലാത്ത രോഗികളെ തേടിയെത്തുന്നത്...സൗജന്യ ചികിത്സയുമായി. അവധിയുടെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഞായറാഴ്ചകളില്‍ തൃശൂര്‍ നഗരത്തിലാണ് ഈ ഡോക്ടര്‍മാര്‍ റോഡരികിലെ അനാഥരെ തേടിയെത്തുന്നത്. വേണമെങ്കില്‍ സണ്‍ഡേ മൊബൈല്‍ ക്ലിനിക് എന്ന് ഇവരുടെ സേവനത്തെ വിളിക്കാം. ഉറ്റവരും...[ read more ]

കമ്പിയില്ലാ കമ്പി പറയുന്നു..!കമ്പ്യൂട്ടറും മൊബൈലും വരുന്നതിന് മുമ്പ് അന്ന് ഞാനും ന്യൂജന്‍

postoffice

നെടുങ്കണ്ടം: സാധാരണക്കാര്‍ ബന്ധുക്കള്‍ മരിച്ചതുള്‍പ്പെടെയുള്ള അത്യാവശ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്ന കമ്പിയില്ലാകമ്പി എന്ന ടെലഗ്രാഫ് സംവിധാനത്തിന്റെ പ്രൗഡിയെല്ലാം നഷ്ടപ്പെട്ട് പോസ്‌റ്റോഫീസുകളുടെ മൂലയില്‍ തള്ളപ്പെട്ടിട്ട് മൂന്നാണ്ടുകഴിഞ്ഞു. ഇന്നത്തെ യുവ തലമുറയ്ക്ക് കേട്ടുകേഴ്വി പോലുമില്ലാത്ത കമ്പിയില്ലാകമ്പി ഔദ്യോഗികമായി നിര്‍ത്താലാക്കിയത് 2013 ജൂലൈയിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഹൈടെക് ആയതോടെയാണ് കമ്പിയില്ലാ കമ്പിയുടെ പ്രതാപം മങ്ങിത്തുടങ്ങിയത്.സര്‍വപ്രതാപത്തോടെ വാണിരുന്ന ടെലഗ്രാഫ് പുതിയ സാങ്കേതിക വിദ്യകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും എത്തിയതോടെ പോസ്‌റ്റോഫീസുകളുടെ മൂലകളിലേക്ക് ഒതുക്കപ്പെട്ടു. 2013 ജൂലൈ 14...[ read more ]

മോശം കൂട്ടുകെട്ട്..! കവര്‍ച്ചകേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയെന്ന് പോലീസ്

ktm-arrest

തൃശൂര്‍: കുരിയച്ചിറയില്‍ കടമുറികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കുരിയച്ചിറയിലെ സ്റ്റേഷനറിക്കടയിലും തൊട്ടടുത്ത ഇറച്ചിവില്പന കടയിലും മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.  സ്റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന പണവും റീചാര്‍ജ് കൂപ്പണുകളും മറ്റു സാധനങ്ങളും മോഷണം പോയിരുന്നു. ഇറച്ചിക്കടയില്‍നിന്ന് പതിനായിരം രൂപയും കവര്‍ച്ച ചെയ്തു. ഷാഡോ പോലീസാണ് പ്രതിയെ പിടികൂടിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ തൊണ്ണൂറു ശതമാനത്തോളം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്....[ read more ]

സൂക്ഷിച്ചോ തട്ടിപ്പുകാര്‍ പുറകിലുണ്ട്..! വിവാഹ സത്കാരത്തിനിടെ കുട്ടിയുടെ കൈയില്‍ ഐസ്ക്രീം പുരട്ടി മോഷണം

TCR-ROBBERY

ഇരിങ്ങാലക്കുട: വിവാഹസത്കാരം നടക്കുന്നതിനിടെ കൈയില്‍ ഐസ്ക്രീം പുരട്ടി അഞ്ചുവയസുകാരിയുടെ സ്വര്‍ണവളകളും മാലയും അപഹരിച്ചു. ഇരിങ്ങാലക്കുട ആലേങ്ങാടന്‍ മാര്‍ട്ടിന്റെ മകളുടെ അഞ്ചുപവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കുട്ടിയും അമ്മയും ഐസ്ക്രീം കഴിക്കുന്നതിനിടെ കുട്ടിയുടെ കൈയില്‍ മറ്റൊരാള്‍ കഴിച്ചിരുന്ന ഐസ്ക്രീം പുരണ്ടു. തുടര്‍ന്ന് അയാള്‍ കുട്ടിയുടെ കൈ വൃത്തിയാക്കാമെന്ന് പറഞ്ഞെങ്കിലും നിരാകരിച്ച് ബാത്ത് റൂമില്‍ ചെന്ന് കുട്ടിയെ വൃത്തിയാക്കി. എന്നാല്‍ പിന്നീട് വീണ്ടും അയാള്‍ ഐസ്ക്രീം കുട്ടിയുടെ കൈയില്‍ തേച്ചശേഷം കഴുകിത്തരാമെന്ന വ്യാജേനെ കൊണ്ടുപോയാണ്...[ read more ]

കാടിന്റെ മക്കള്‍ക്കൊപ്പം..! ഊരുകളുടെ സൗഹൃദ കൂട്ടായ്മയില്‍ കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും പോലീസ് കൂട്ടായ്മ

pkd-police

കല്ലടിക്കോട്: അടിസ്ഥാന ജനവിഭാഗത്തിന്റെ വികസന പുരോഗതി  സാധ്യമാക്കുന്നതിനും  കഴിയുന്നസഹായങ്ങള്‍ എത്തിക്കുന്നതിനും റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ കല്ലടിക്കോട് പോലീസ്  സംഘടിപ്പിച്ച വിവിധ ഊരുകളുടെ സൗഹൃദ കൂട്ടായ്മ കാടിന്റെ മക്കള്‍ക്ക് നവ്യാനുഭവമായി. കേക്ക് മുറിച്ചും വസ്ത്രം നല്‍കിയും ഭക്ഷണം വിളമ്പിയും പോലീസ് നല്‍കിയ സ്‌നേഹത്തില്‍ ആദിവാസികള്‍ തൃപ്തരായി. വാക്കോട്, മൂന്നേക്കര്‍ ,ശിങ്കന്‍പാറ, ശിരുവാണി മേഖലയിലെ ആദിവാസി കുടുംബങ്ങളെ സ്‌റ്റേഷനിലേക്ക് ക്ഷണിച്ചു വരുത്തിയാണ് പോലീസ് നന്മയുടെ പുതുവത്സര പരിപാടി ഒരുക്കിയത്. കരിമ്പ ഗ്രാമ പഞ്ചായത്ത്...[ read more ]

LATEST NEWS

LEADING NEWS