തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​; അ​സു​ഖ​ബാ​ധി​ര​താ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ഒ​ഴി​വാ​ക്കാ​ൻ ഓ​പ്ഷ​നി​ല്ല


തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന സൈ​റ്റി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കാ​ൻ ഓ​പ്ഷ​നി​ല്ല.കോ​ഴി​ക്കോ​ട് എ​ൻ​ഐ​സി ഡി​സൈ​ൻ ചെ​യ്ത ഓ​ർ​ഡ​ർ എ​ന്ന സൈ​റ്റി​ലാ​ണ് ഗു​രു​ത​ര​മാ​യ പാ​ളി​ച്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മു​ത​ൽ​ക്കാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ വ​ഴി അ​പ്‌ലോ​ഡ് ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എ​ഴു​തി ന​ൽ​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

അ​ന്ന് അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ പേ​രും വി​ശ​ദാം​ശ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്ക് എ​ഴു​തി ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ വ​ഴി പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ അ​സു​ഖ​വി​വ​രം രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

കി​ട​പ്പു​രോ​ഗി​ക​ൾ, ലോം​ഗ് ലീ​വ്, ഫീ​ഡിം​ഗ് മ​ദ​ർ, ഗ​ർ​ഭി​ണി​ക​ൾ, ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ കോ​ള​ങ്ങ​ൾ സൈ​റ്റി​ലു​ണ്ട്.മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളും ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ളു​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​യ ജീ​വ​ന​ക്കാ​രാ​ണ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​ൻ സാ​ധി​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

അ​താ​ത് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​യാ​ണ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​ത്. കേ​ര​ള​ത്തി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യ മ​ക്ക​ളു​ള്ള നി​ര​വ​ധി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രാ​മ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മി​ല്ലാ​തെ പോ​കു​ന്ന​ത് വ​ലി​യ പി​ഴ​വാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

സൈ​റ്റി​ൽ പേ​രു​വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നൊ​പ്പം ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ച്ച് രേ​ഖാ​മൂ​ലം എന്തെ​ങ്കി​ലും അ​പേ​ക്ഷ സ​മ​ർ​പി​ച്ചാ​ൽ ശ​രി​യാ​കു​മോ എ​ന്നും ജീ​വ​ന​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച മു​ത​ൽ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഓ​ർ​ഡ​ർ എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്തു തു​ട​ങ്ങി​യ​ത്. എ​ത്ര​യും വേ​ഗം അ​പ്ലോ​ഡിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.

Related posts

Leave a Comment