ഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു

തൃ​ശൂ​ർ: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ കേ​ച്ചേ​രി​യി​ലാ​ണ് സം​ഭ​വം. കേ​ച്ചേ​രി മേ​ഖ​ല ഡി​വൈ​എ​ഫ്ഐ പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്(29) ആ​ണ് മ​രി​ച്ച​ത്.

സി​പി​എം കേ​ച്ചേ​രി മേ​ഖ​ല ഓ​ഫീ​സി​ലാ​ണ് യു​വാ​വി​നെ തു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സു​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment